
ഹോളിവുഡ് സൂപ്പര്‍താരം ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ 76 ന്റെ നിറവില്‍. വാര്‍ദ്ധക്യത്തിലും യുവത്വം നിലനിര്‍ത്തുന്ന താരത്തിന്റെ അനേകം 76 ാം ജന്മദിനം ജൂലൈ 30 നായിരുന്നു. 1990 കളുടെ തുടക്കത്തില്‍ വിഖ്യാത സംവിധായകന് ജെയിംസ് കാമറൂണ്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ടെര്‍മിനേറ്റര്‍ ദി ജഡ്ജ്മെന്റ്ഡേ ഇപ്പോഴും തലമുറകള്‍ മാറി ആരാധകരെ നേടുന്നുണ്ട്.
ഹൃത്വിക് റോഷനും വിദ്യുത് ജമാലുമടക്കം അനേകം ബോളിവുഡ് താരങ്ങള്‍ക്ക് പ്രചോദനമായ താരം സിനിമാതാരവും രാഷ്ട്രീയക്കാരനുമായി വിസ്മിയിപ്പിച്ച ആളാണ്. ബോളിവുഡില്‍ എത്തിയ ശേഷമാണ് പലരും ബോഡി ബില്‍ഡിംഗിലേക്ക് തിരിയുന്നതെങ്കില്‍ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ ചെറിയ പ്രായം മുതല്‍ ശരീര സൗന്ദര്യത്തില്‍ ശ്രദ്ധാലുവായിരുന്നു. ബോഡിബില്‍ഡിംഗ് മത്സരത്തില്‍ ഏഴു തവണ മിസ്റ്റര്‍ ഒളിമ്പിയ ആയി മാറിയ താരം അതൊരു റെക്കോഡായി നിലനിര്‍ത്തിയിരിക്കുകയാണ്.
ശരീരസൗന്ദര്യ മത്സരത്തില്‍ ചാംപ്യന്‍പട്ടം നേടിയ ശേഷം ആദ്യമായി കാനന്‍ ദി ബാര്‍ബേറിയന്‍ എന്ന സിനിമയില്‍ വേഷമിട്ട ആര്‍നോള്‍ഡ് ഒറ്റ സിനിമകകൊണ്ട് താരമായി ഉദിച്ചുയര്‍ന്നു. പിന്നാലെ ആഗോളമായി ഹിറ്റായി മാറിയ കമാന്റോയും ട്രൂലൈസും പ്രിഡേറ്ററും കൂടിയായപ്പോള്‍ താരം ഹോളിവുഡില്‍ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ന്നു. സിനിമയ്ക്ക് അപ്പുറത്തേക്കും തന്റെ ജീവിതത്തെ കൊണ്ടുപോയ ആര്‍നോള്‍ഡ് പിന്നീട് രാഷ്ട്രീയത്തിലും തിളങ്ങി. 2003 നും 2011 നും ഇടയില്‍ എട്ടു വര്‍ഷം കാലിഫോര്‍ണിയയിലെ ഗവര്‍ണറായി.






