
റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ 100 കോടി €ബ്ബില്‍ ഇടം നേടി ബോക്സ് ഓഫീസില്‍ തരംഗമായി പ്രദര്‍ശനം തുടരുകയാണ് അമീര്‍ ഖാന്റെ ദങ്കല്‍. സൂപ്പര്‍ എന്ന് എല്ലാവരും ഒരേ പോലെ പറയുന്ന ദങ്കലിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ഗീത ഭോഗട്ടിന്റെ കോച്ച് പിആര്‍ സോന്ദി. ചിത്രത്തില്‍ തന്നെ മോശമായി അവതരിപ്പിച്ചുവെന്നാണ് സോന്ദിയുടെ ആരോപണം.
ചിത്രത്തിന്റെ €ൈമാക്സ് രംഗങ്ങളിലുള്‍പ്പെടെ തന്നെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് തന്റെ കരിയറിനെ തന്നെ ബാധിക്കുന്നതാണ്. ഇതേക്കുറിച്ച് അമീര്‍ ഖാനോട് നേരിട്ട് വിശദീകരണം തേടും. കൃത്യമായ മറുപടി നല്കാന് അയാള്‍ക്കായില്ലെങ്കില്‍ നിയമനടപടി നേരിടുമെന്നും സോന്ദി പറഞ്ഞു.
ചിത്രീകരണത്തിന് മുന്‍പ് അമീര്‍ തന്നെ വന്ന് കണ്ടിരുന്നു ഗീതയുടെ പരിശീലനത്തെയും ക്യാമ്പിനേയും കുറിച്ചൊക്കെ ഞങ്ങള്‍ സംസാരിച്ചു. എന്നാല്‍ സിനിമയില്‍ തന്നെ ഇത്തരത്തില്‍ ചിത്രീകരിക്കുമെന്ന് കരുതിയില്ല. സിനിമയുടെ സ്പൈസിക്ക് വേണ്ടിയുള്ള പരിപാടികളാണിതൊക്കെ. ഗീതയെ സ്വന്തം മകളെ പോലെയാണ് ഞാന്‍ നോക്കിയത്. എന്നെ വില്ലനാക്കിയപ്പോള്‍ ഗീതയോ ഭോഗട്ട് കുടുംബമോ അതിനെ എതിര്‍ത്തില്ല. ഇനി അവരുമായി യാതൊരു ബന്ധവുമില്ലെന്നും സോന്ദി പറഞ്ഞു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗീതയുടെ പരിശീലകനായിരുന്നു സോന്ദി.






