
ഈ ലോകത്തിലെ ഏറ്റവും മനോഹരവും പവിത്രവുമായ ബന്ധമാണ് മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ളത്. കുഞ്ഞുങ്ങളോടുള്ള അച്ഛനമ്മമാരുടെ സ്നേഹവും മക്കള്‍ തിരിച്ചു കാണിക്കുന്ന സ്നേഹ പ്രകടനങ്ങളും നാം നേരിട്ടും അല്ലാതെയും മനസ്സിലാക്കിയിട്ടുള്ളതാണ്. ഇത്തരത്തിലുളള പല അനുഭവങ്ങളും ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇന്നും ഈ ബന്ധത്തിന് കോട്ടം തട്ടിയിട്ടെല്ലന്നാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ കാണികളുടെ കണ്ണ് നിറച്ചത്. തന്റെ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കാനായി ഒരു കൗമാരക്കാരിയായ പെണ്‍കുട്ടി ചെയ്ത പ്രവര്‍ത്തിയാണിത്. അല്‍ഷിമേഴ്സ് ബാധിതനായ തന്റെ അച്ഛനോടുള്ള സ്നേഹം ഒരു ടാറ്റുവിലൂടെ പ്രകടമാക്കിയിരിക്കുകയാണ് ഇസബെല്‍ എന്ന പെണ്‍കുട്ടി.
അച്ഛനെ ടാറ്റൂ കാണിച്ചുകൊണ്ട് നിറകണ്ണുകളോടെ അതിന്റെ അര്‍ത്ഥം പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന ഇസബലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. താന്‍ ടാറ്റു ചെയ്തുവെന്നും അത് അച്ഛന് വേണ്ടിയാണെന്നും പറയുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ടാറ്റൂവില്‍ അച്ഛന്റെ ജനനവര്‍ഷമായ 52 ഉം രണ്ട് തിരകളും ഉണ്ടെന്ന് അവള് കാണിക്കുന്നു. അത്തരത്തില്‍ രണ്ട് തിരകള്‍ വരയ്ക്കാനുള്ള കാരണം എന്താണെന്ന് അറിയാമോയെന്ന് അവള് അച്ഛനോട് ചോദിക്കുന്നു. അപ്പോള്‍ അദ്ദേഹം തിരകള്‍ തനിക്ക് ഏറെ ഇഷ്ടമായത് കൊണ്ടായിരിക്കാമെന്ന് മറുപടി പറയുന്നു. എന്നാല്‍, അതിന് അവള് അച്ഛന് നല്കിയ മറുപടിയാണ് എല്ലാവരുടെയും ഹൃദയങ്ങളെ സ്പര്‍ശിച്ചത്. ആ തിരകള്‍ താനും അച്ഛനും ആണെന്നും ജീവിതത്തിന്റെ തിരമാലകളില്‍ തുഴഞ്ഞു നീങ്ങാന്‍ തന്നെ പഠിപ്പിച്ചത് അച്ഛനായതിനാല്‍ ആ ഓര്‍മ്മയ്ക്കായാണ് ഇത്തരത്തില്‍ ഒരു ടാറ്റൂ ചെയ്തതെന്നും അവള് അച്ഛനോട് പറയുന്നു.
എന്നാല്‍ മകളുടെ മറുപടികേട്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നതും മകളെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഏറെ ഹൃദയസ്പര്‍ശിയായ ഈ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടത്. ഇത്തരത്തില്‍ സ്നേഹത്താല്‍ ചുറ്റപ്പെട്ട ഇസബലിന്റെ അച്ഛന് ഭാഗ്യവാനാണെന്നാണ് വീഡിയോ കണ്ട സാമൂഹിക മാധ്യമ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും എഴുതിയത്. അല്‍ഷിമേഴ്സ് ബാധിതരോടുള്ള കരുതലും സ്നേഹവും ഇത്തരത്തില്‍ ആയിരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. ഏതായാലും വീഡിയോ ഭൂരിഭാഗം ആളുകളുടെയും കണ്ണുകള്‍ നിറച്ചിരിക്കുകയാണ്.






