
ഓല വില കുറഞ്ഞ മറ്റൊരു പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. S1 X എന്ന പുതിയ സ്കൂട്ടറിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ് കമ്പനിയിപ്പോള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. എന്‍ട്രി ലെവല്‍ മോഡലായി വാഹനം വിപണിയില്‍ എത്തുകയും ഈ സ്വാതന്ത്ര്യ ദിനത്തില്‍ അവതരിപ്പിക്കുകയും ചെയ്യും. ഒരു ലക്ഷം രൂപയില്‍ താഴെ വിലയിലാവും ഇവി ആദ്യം വിപണിയിലെത്തുകയെന്നാണ് അനുമാനം. കമ്പനി ഇതുവരെ ഇവിയെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ബ്രാന്‍ഡ് നിരയിലെ മറ്റ് S1 സ്കൂട്ടറുകളേക്കാള് കൂടുതല്‍ നേക്കഡായ ഡിസൈന്‍ സ്റ്റൈലാവും ഇത് മുന്നോട്ടുകൊണ്ടുപോവുക. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പും പ്രൊജക്ടര്‍ സജ്ജീകരണവും ഉള്ള അതേ ഹെഡ്ലാമ്പ് ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന് ടെയില്‍ ലാമ്പ് ഡിസൈനും അതേപടി നിലനില്ക്കും. നിലവില്‍ 2023 ജൂണില്‍ 17,579 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായി ഓല മാറിയിരുന്നു. പുതിയ S1X സ്കൂട്ടറിന്റെ വരവോടെ ഓലയ്ക്ക് ഇലക്ട്രിക് സ്കൂട്ടര്‍ വിഭാഗത്തിലെ തങ്ങളുടെ ആധിപത്യം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ സാധിക്കും.






