
ഹവായിയിലെ മൗയിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 53 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാട്ടുതീയിൽ നൂറുകണക്കിന് കെട്ടിടങ്ങളാണ് കത്തിയമർന്നത്. ഗവർണർ ഈ ദുരന്തത്തെ 'ഹവായിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം' എന്നാണ് വിശേഷിപ്പിച്ചത്. ഇന്നലെ തീപിടിത്തത്തെ വൻദുരന്തമായി അമേരിക്കയും പ്രഖ്യാപിച്ചിരുന്നു.
ദ്വീപിൽ നിന്ന്ആയിരക്കണക്കിന് പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇപ്പോഴും പതിനായിരത്തോളം പേർ ദ്വീപിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവിടത്തെ വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങൾ എല്ലാം തന്നെ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. മൗയിയിൽ കുറഞ്ഞത് വലിയ നാലോളം കാട്ടുതീ പടർന്നതാണ് വൻദുരന്തത്തിന് കാരണമായത്. ബുധനാഴ്ച രാത്രി വരെ ഒരു പരിധിവരെയും തീ നിയന്ത്രണവിധേയമായിരുന്ന എന്നാല്‍ പിന്നീട് പടരുകയായിരുന്നു. കനത്ത കാറ്റാണ് തീപിടിത്തത്തിെന്റ ആഘാതം കൂട്ടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഹവായിയിലെ വിനോദസഞ്ചാരകേന്ദ്രമായിരുന്ന ലഹൈന ഉള്‍പ്പെടെ കാട്ടുതീയില്‍ കത്തിയമർന്നു. ഇത് കണ്ട് ഭയന്ന ആളുകളിൽ പലരും ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പസഫിക് സമുദ്രത്തിലേക്ക് എടുത്തുചാടി. പിന്നീട്, യുഎസ് കോസ്റ്റുഗാർഡുകളാണ് പലരേയും രക്ഷിച്ചത്. പ്രദേശവാസികളും വിനോദസഞ്ചാരികളും കാറിലും ബോട്ടിലുമായി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്തത്. പൊള്ളലേറ്റ പലരേയും വിമാനത്തിൽ ഒവാഹു ദ്വീപിലേക്ക് മാറ്റി.
'






