
മഹാരാഷ്ട്രയിലെ താനെയിലെ മുനിസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 17 രോഗികളാണ് കുറച്ചു ദിവസങ്ങള്‍ക്കിടെ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കൂട്ടമരണമുണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സംഭവത്തിൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിക്കുകയും മഹാരാഷ്ട്ര സർക്കാർ ഉന്നതതല സമിതിയെ നിയോഗിക്കുകയും വീഴ്ച സംഭവിച്ചിട്ടുണ്ടങ്കിൽ നടപടി സ്വീകരിക്കുമെന്നും സർക്കർ ഉറപ്പ് നല്കി. താനെയിലെ കാൽവയിലുള്ള ഛത്രപതി ശിവജി മഹാരാജ് അശുപത്രിയിലാണ് രോഗികളുടെ കൂട്ടമരണം സംഭവിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കുറിനുള്ളില്‍ ആറ് രോഗികൾ മരിക്കുകയായിരുന്നു.
മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രി അധികൃതരുടെ അനസ്ഥ മൂലമാണ് കൂട്ടമരണമുണ്ടായതെന്ന് ആരോപിച്ചു. താനെ പ്രദേശത്തുള്ള എറ്റവും പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലൊന്നാണ് ഇത്. രോഗികളെ ഐ സി യു വിൽ പ്രവേശിപ്പിക്കണമെന്ന് അവശ്യപ്പെട്ടിരുന്നെങ്കിലും ആശുപത്രി അധികൃതർ അതിന് തയ്യാറായില്ല എന്നാണ് ആരോപണം. സംഭവത്തില്‍ മഹാരാഷ്ട്രയിലെ പ്രധാന പ്രതിപക്ഷ പാർട്ടികളിലൊന്നായ എൻ സി പി സർക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്.






