
ഇറ്റാലിയന്‍ റെസ്റ്റോറന്റുകള്‍ ഉപഭോക്താക്കളില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ മുന്‍പന്തിയിലാണ്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഭക്ഷണമേശയില്‍ ബര്‍ത്ത് ഡേ ആഘോഷത്തിനായി എത്തിയ കുടുംബാംഗങ്ങളെയാണ് ഇത്തവണ റസ്റ്റോറന്റിലെ സര്‍വീസ് ചാര്‍ജ് അമ്പരപ്പിച്ചു. ഒരു പിറന്നാള്‍ കേക്ക് 20 കഷണങ്ങളായി മുറിച്ചതിന് റെസ്റ്റോറന്റ് ഇവരില്‍ നിന്നും സര്‍വീസ് ചാര്‍ജ്ജായി ഈടാക്കിയത് 1800 രൂപയാണ്.
ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ ഒത്തുകൂടിയ കുടുംബാംഗങ്ങള്‍ ബില്ല് വന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടി. പാനീയങ്ങള്‍ക്കും പിസ്സക്കുമായി ഏകദേശം 130 ചെലവഴിച്ച ഇവര്‍ ബില്ലില്‍ 20 യൂറോ അധിക തുകയായി ഈടാക്കിയിരിക്കുന്നു. അത് എന്തിനാണ് എന്ന് അന്വേഷിച്ചപ്പോഴാണ് റെസ്റ്റോറന്റ് ജീവനക്കാര്‍ കേക്ക് 20 കഷണങ്ങളായി മുറിച്ചു നല്കിയതിനുള്ള സര്‍വീസ് ചാര്‍ജ് ആണ് 20 യൂറോ (1800 രൂപ) എന്ന് വെളിപ്പെടുത്തിയത്.
ഇതിന് മുന്‍പ് ഗെരാ ലാരിയോയിലെ ബാര്‍ പേസ് എന്ന റസ്റ്റോറന്റ് ആയിരുന്നു സമാനമായ രീതിയില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇരയായിരുന്നു.






