
ലാന്‍ഡ് റോവര്‍ എസ്യുവി സ്വന്തമാക്കി പഴയ കാല സൂപ്പര്‍താരം ജിതേന്ദ്ര. എക്സ്ഷോറൂം വില ഏകദേശം 3 കോടി രൂപ വരുന്ന റേഞ്ച് റോവറാണ് താരം സ്വന്തമാക്കിയത്. ആഡംബരത്തിനൊപ്പം സുരക്ഷയും നല്കുന്ന വാഹനമാണ് റേഞ്ച് റോവര്‍. സ്റ്റാന്‍ഡേഡ്, ലോങ് വില്‍ ബേസുകളില്‍ ലഭ്യമായ റേഞ്ച് റോവറിന് ഏഴ് സീറ്റ് വാഹനവുമുണ്ട്.
ലാന്‍ഡ് റോവറിന്റെ എംഎല്‍എ ഫ്ളക്സ് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് ഈ റേഞ്ച് റോവര്‍ നിര്‍മിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്ജിന് വകഭേദങ്ങളില്‍ 2023 റേഞ്ച് റോവര്‍ ലഭിക്കും. 4.4 ലീറ്റര്‍ പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന പതിപ്പിന് 523 പിഎസ് കരുത്തും 750 എന്‍എം ടോര്‍ക്കുമുണ്ട്. 3 ലീറ്റര്‍ ഡീസല്‍ എന്ജിന് മോഡലിന് 346 പിഎസ് കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്.






