
ബിഹാറില്‍ ആറ് കാലുകളും രണ്ടു തലയുമായി പശുക്കിടാവ് പിറന്നു. കോള്ദിഹ ഗ്രാമത്തിലാണ് അപൂര്‍വ്വ സംഭവം. വിവരം അറിഞ്ഞ ഗ്രാമവാസികള്‍ ഉടമയുടെ വീട്ടിലേക്ക് അധികം വൈകാതെ തന്നെ ഒഴുകിയെത്തി. ദൈവനാഗ്രുഹമാണെന്നാണ് പശുവിനെ കണ്ട നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞത്. പശുവിന്റേത് അപൂര്‍വമായ ജനനമാണെന്നും ഇത് ദൈവത്തിന്റെ ഇടപെടല്‍ ആണെന്നുമാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.
ശംഖ് ഊതുകയും ചന്ദനത്തിരി കത്തിച്ചും പശുക്കിടാവിനെ ജനം ആരാധിച്ചു. എന്നാല്‍ അധികനേരം ഇത് പോയില്ല. മണിക്കൂറുകള്‍ക്കകം തന്നെ പശുക്കിടാവ് മരണത്തിന് കീഴടങ്ങി.
പ്രത്യകതകളോട് കൂടി ജനിക്കുന്ന മൃഗങ്ങളെ ആരാധിക്കുന്നത് ഇതാദ്യമായല്ല. 2020-ല്‍ രാജസ്ഥാനില്‍ മനുഷ്യമുഖമുള്ള ആട് ജനിച്ചിരുന്നു. വൃദ്ധന്റെ രൂപത്തിലായിരുന്ന ആടിനെ ദൈവത്തിന്റെ അവതാരമായി ജനങ്ങള്‍ ആരാധിച്ചു തുടങ്ങി. എന്നാല്‍ ജീനുകള്‍ വ്യത്യസ്തമാകുന്നതിലൂടെ ഉണ്ടാകുന്ന രൂപമാറ്റമായിരുന്നു. സൈക്ലോപിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.






