
ഹോളിവുഡ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സംസാരവിഷയം പോപ്പ്ഗായിക ബ്രിട്ട്നിസ്പീയേഴ്സും ഭര്‍ത്തവ് സാം അസ്ഗാരിയുമായുള്ള വേര്‍പിരിയലാണ്. ഏഴു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര് പിരിയുന്നത് ബന്ധം വളരെ മോശമായ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
പരസ്പരമുള്ള ശാരീരിക പീഡനങ്ങള്‍ മുതല്‍ അവിഹിതബന്ധങ്ങള്‍ വരെ ഇവരുടെ വിവാഹമോചനത്തില്‍ കാരണമായെന്ന് ഗോസിപ്പ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. ടിഎംഇസഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2023 ന്റെ ആദ്യം മുതല്‍ ഇവരുടെ വഴക്കുകള്‍ വഷളായെന്നും ഒരിക്കല്‍ താന്‍ ഉറങ്ങുമ്പോള്‍ ബ്രിട്നി തന്റെ മുഖത്തടിച്ചെന്ന ആരോപണം അസ്ഗാരി നടത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിനെ ന്യായീകരിക്കുന്ന രീതിയില്‍ കലങ്ങിയ കണ്ണും കയ്യില്‍ കടിയേറ്റ പാടുമായി അസ്ഗാരിയുടെ ചിത്രം പുറത്തുവന്നിരുന്നു.
ബ്രിട്നിയെക്കുറിച്ച് അതിനേക്കാള്‍ വലിയ ആരോപണവും അസ്ഗാരി നടത്തിയിട്ടുണ്ട്. സ്പീയേഴ്സ് ഒരുമിച്ചുള്ള ദാമ്പത്യത്തില്‍ തന്നോട് വഞ്ചന കാട്ടിയെന്നും ഒരു ജീവനക്കാരനുമായി അവിഹിത ബന്ധമുണ്ടെന്നും അസ്ഗര്‍ ആരോപിക്കുന്നുണ്ട്. ബ്രിട്നി അയാളോട് സഹകരിച്ചെന്നും ലൈംഗികമായി സഹകരിച്ചെന്നും തന്റെ അശ്ളീല വീഡിയോ എടുക്കാന്‍ വഴങ്ങിക്കൊടുത്തെന്നും അസ്ഗര്‍ ആരോപിച്ചിട്ടുണ്ട്.
തന്റെ നഗ്നവീഡിയോ ഷൂട്ട് ചെയ്യാന്‍ ബ്രിട്നി തന്റെ വീട്ടിലെ ഒരു ജോലിക്കാരനോട് ആവശ്യപ്പെട്ടെന്ന് അസ്ഗാരി പറഞ്ഞതായി വില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടിഎംഇസഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്പീയേഴ്സും അവരുടെ ഒരു ജീവനക്കാരനും മോശമായ രീതിയിലുള്ള വീഡിയോ അസ്ഗാരിക്ക് കാണേണ്ടി വന്നതായും ടിഎംഇസഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ട്നിയുടെ സഹായിയായി എത്തി പിന്നീട് ഭര്‍ത്താവായി മാറിയയാളാണ് അസ്ഗര്‍. അതേസമയം പല തവണ വിവാഹിതയായിട്ടുള്ള ബ്രിട്ട്നിയുടെ ഏറ്റവും അവസാനത്തെ പങ്കാളിയാണ് അസ്ഗാരി. 2004 ല്‍ ജേസണ്‍ അലന് അലക്സാണ്ടറുമായാണ് ബ്രിട്നി ആദ്യം വിവാഹം കഴിച്ചത്. ആ വര്‍ഷം തന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു.
2004 ല്‍ കെവിന് ഫെഡര്ലൈനെ വിവാഹം കഴിച്ച ബ്രിട്നി അയാള്‍ക്കൊപ്പം 2007 വരെ വിവാഹജീവിതത്തില്‍ തുടര്‍ന്നു. അതിന് ശേഷം 2022 ലാണ് തന്റെ ട്രെയിനറും ദീര്‍ഘകാല സുഹൃത്തുമായ അസ്ഗാരിയെ വിവാഹം കഴിച്ചത്. അദ്നാന് ഗാലിബ്, ജേസണ്‍ ട്രാവിക്, ഡേവിഡ് ലുക്കാഡോ എന്നിവരുമായി ബന്ധപ്പെട്ടും ബ്രിട്നി സ്പീയേഴ്സിന്റെ പേര് ഗോസിപ്പില്‍ എത്തിയിരുന്നു.






