മോസ്കോ: ''അതെന്റെ ജീവിതമായിരുന്നു. ഈ തകര്‍ച്ച സഹിക്കാനാകില്ല''- ആശുപത്രിക്കിടക്കയില്‍നിന്നു റഷ്യയിലെ ഏറ്റവും മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞന് മിഖായേല്‍ മറോവ്(90) പറഞ്ഞു. 47 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ-25ന്റെ ചുമതല ആ വയോധികനായിരുന്നു. ചന്ദ്രനില്‍ ഇറങ്ങാനുള്ള യാത്രയ്ക്കിടെ ലക്ഷ്യംതെറ്റി ലൂണ തകര്‍ന്നതോടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. മോസ്കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഉപദേശകനാണു മറോവ്. ബഹിരാകാശ വാഹനങ്ങള്‍ രൂപകല്പന ചെയ്യുന്നതില്‍ റഷ്യയിലെ ഏറ്റവും വിദഗ്ധനായ ശാസ്ത്രജ്ഞനായാണു മറോവ് അറിയപ്പെടുന്നത്. ചൊവ്വ, ശുക്രന്, ചന്ദ്രന് എന്നിവയിലേക്കുള്ള ദൗത്യങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍പിടിച്ചിട്ടുണ്ട്. ലൂണ-25 തന്റെ അവസാന പ്രതീക്ഷയാണെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. 47 വര്‍ഷത്തിനുശേഷം ലൂണ പദ്ധതി പുനരാരംഭിക്കുന്നതില്‍ ആവേശത്തിലായിരുന്നു അദ്ദേഹം. പദ്ധതിയുടെ അല്‍ഗൊരിതത്തില്‍ പ്രശ്നമുണ്ടായതായി അദ്ദേഹം പറഞ്ഞു. ഭാവിയെ കണക്കിലെടുത്തുള്ള അന്വേഷണമാണു വേണ്ടത്. അതു സുതാര്യമായിരിക്കണമെന്നും മറോവ് പറഞ്ഞു.
കമ്യൂണിസ്റ്റ് നേതാവ് ബ്രഷ്നേവ് സോവിയറ്റ് യൂണിയന് ഭരിച്ചിരുന്ന കാലത്തായിരുന്നു അവസാന ചാന്ദ്രദൗത്യം. പ്രതിഭയുള്ള ശാസ്ത്രജ്ഞരെ വളര്‍ത്തുന്നതില്‍ കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ശീതയുദ്ധ കാലത്ത് അമേരിക്കയേക്കാള്‍ ഒരു പടി മുന്നില്നില്ക്കണമെന്നത് ഭരണകൂടത്തിന്റെ അഭിമാന പ്രശ്നമായിരുന്നു. പക്ഷേ, സോവിയറ്റ് യൂണിയനില്‍നിന്നു റഷ്യയിലേക്കുള്ള പരിണാമത്തിനിടെയുണ്ടായ പ്രതിഭകളുടെ ചോര്‍ച്ചയാണു റോസ്കോസ്മോസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നാണു ബഹിരാകാശ വിദഗ്ധരുടെ നിലപാട്. ബഹിരാകാശ ഗവേഷണത്തേക്കാള്‍ ആയുധ നിര്‍മാണത്തിനു പ്രസിഡന്റ് പുടിന് പ്രാധാന്യം കൊടുത്തതായിരുന്നു അടുത്ത തിരിച്ചടി. ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള ബജറ്റ് നാമമാത്രമാക്കി.
ഇന്ത്യയും െചെനയുമൊക്കെ ബഹിരാകാശ ദൗത്യങ്ങളുമായി മുന്നേറിയപ്പോഴാണു പുടിന് വീണ്ടും ബഹിരാകാശ ദൗത്യങ്ങളിലേക്കു ശ്രദ്ധിച്ചുതുടങ്ങിയത്. യുക്രൈന് യുദ്ധത്തോടെ റഷ്യയെ പാശ്ചാത്യ രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയതും വിനയായി. രാജ്യാന്ത ബഹിരാകാശ നിലയ പദ്ധതിയില്‍ പോലും റഷ്യന്‍ ഏജന്‍സിയായ റോസ്കോസ്മോസ് ഒറ്റപ്പെട്ടു. ബഹിരാകാശ ദൗത്യങ്ങളില്‍നിന്നുള്ള വരുമാനവും ഉപരോധങ്ങള്‍ മൂലം നിലച്ചു. ഒടുവിലാണു വയോധിക ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ തിരിച്ചുവരവിനു ശ്രമിച്ചത്.

Comments