മദ്യലഹരിയില്‍ ഒരു സ്ത്രീ പോലീസുകാരെ അക്രമിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വഡോദരയില്‍ നിന്നുള്ള വീഡിയോയാണിത്. ഗുജറാത്തില്‍ മദ്യനിരോധനം നിലനില്‍ക്കുമ്പോഴും ഇതാണ് അവസ്ഥയെന്ന് സാമൂഹിക മാധ്യമങ്ങളിലെ കാഴ്ചക്കാരെഴുതി. മദ്യനിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും ഗുജറാത്തില്‍ മദ്യ വില്പനയും ഉപയോഗവും വ്യാപകമാണ്. വീഡിയോയില്‍ ഒരു റോഡിന് നടുവില്‍ വച്ചാണ് സ്ത്രീ പോലീസിനെ അക്രമിക്കാന്‍ മുതിരുന്നത്. ഒരു വനിതാ കോണ്‍സ്റ്റബിള്‍ സ്ത്രീയ തടയാന്‍ ശ്രമിച്ചെങ്കിലും യുവതി പിന്മാറാന് തയ്യാറായില്ല.
മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രകോപിതയായ സ്ത്രീ പോലീസുകാരന്റെ മുഖത്തടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം പോലീസ് ലാത്തിവച്ച് തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീക്കെതിരെ പോലീസ് കേസെടുത്തെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. മദ്യപിച്ച് വാഹനമോടിച്ച സ്ത്രീയുടെ വാഹനം പോലീസ് തടഞ്ഞതിന് പിന്നാലെ ഇവര്‍ പോലീസിന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഇത് പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീഡിയോ ചിത്രീകരിക്കുന്നത് തുടര്‍ന്നെന്നും പിന്നാലെ പോലീസ് ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
@arxym എന്ന റെഡ്ഡിറ്റ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വഡോരയില്‍ നിന്നുള്ള മദ്യപരയായ സ്ത്രീ പോലീസുകാരെ ആക്രമിക്കുന്നു, മദ്യപിച്ച് വാഹനമോടിക്കുക' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'പോലീസ് പരിശോധന നടത്തിയപ്പോള്‍ യുവതി മദ്യപിച്ചതായി കണ്ടെത്തി. അവള് പോലീസുമായി സഹകരിക്കാന്‍ വിസമ്മതിക്കുകയും മാധ്യമ റിപ്പോര്‍ട്ടര്‍ക്കൊപ്പം അവരെ അധിക്ഷേപിക്കുകയും ചെയ്തു. ഒരു പുരുഷ പോലീസിനെയും ഒരു വനിതാ പോലീസിനെയും അവര്‍ തല്ലി. ഒടുവില്‍ യുവതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിക്കുക, മര്‍ദിക്കുക, അറസ്റ്റിനെ ചെറുക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവര്‍ നേരിടുന്നത്.

Drunk women from Vadodara attacks cops - Drink and Drive
by u/arxym in vadodara

Comments