
നെടുമ്പാശ്ശേരി: ബോംബ് ഭീഷണിയെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു. നെടുമ്പാശ്ശേരിയില്‍ ഇന്ന് രാവിലെ 10.40 നായിരുന്നു സംഭവം. നെടുമ്പാശ്ശേരിയില്‍ നിന്നും ബംഗലുരുവിലേക്ക് പോകുന്ന വിമാനമാണ് റണ്‍വേയിലേക്ക് നീങ്ങിയ ശേഷം തിരിച്ചുവിളിച്ചത്.
വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ സന്ദേശം വരികയായിരുന്നു. തുടര്‍ന്ന് വിമാനം തിരിച്ചുവിളിച്ച് യാത്രക്കാരെ ഇറക്കിയ ശേഷം ഓരോരുത്തരുടേയും ലഗേജ് പരിശോധന നടത്തി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ഇന്‍ഡിഗോ വിമാനത്തിനായിരുന്നു ഭീഷണി.






