
വിമാനത്തില്‍ തനിച്ചു യാത്ര ചെയ്യുന്നവര്‍ക്കായി പ്രായപൂര്‍ത്തിയായവരുടെ സെക്ഷന്‍ വാഗ്ദാനം ചെയ്ത് എയര്‍ ലൈന്‍. കുട്ടികളുടെ ശബദവും കരച്ചിലും ഉണ്ടാക്കുന്ന ശല്യങ്ങളില്ലാതെ യാത്ര ചെയ്യനാകും. ടര്‍ക്കിഷ് ഡച്ച് എയര്‍ലൈനായ കോറണ്ടോണാണ് ഇത്തരമൊരു സൗകര്യവുമായി എത്തുന്നത്. 16 വയസ്സിന് മുകളിലുള്ളവര്‍ക്കായി കുട്ടികളില്ലാത്ത ഒരു സെക്ഷന്‍ ഇവര്‍ നല്‍കാനൊരുങ്ങുകയാണ്.
ഈ സംവിധാനത്തിന് കീഴില്‍ സ്ഥിരയാത്രക്കാര്‍ക്കായി ചില സീറ്റുകള്‍ റിസര്‍വ് ചെയ്യും. ഈ പരിപാടി ആംസ്റ്റര്‍ഡാം ഡച്ചു കരീബിയന്‍ ദ്വീപായ കുറക്കാവോ യ്ക്കും ഇടയില്‍ സഞ്ചരിക്കുന്ന വിമാനങ്ങളില്‍ നവംബറില്‍ ആരംഭിക്കും. ബിസിനസ് കാര്യങ്ങള്‍ക്കും മറ്റുമായി യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്തില്‍ സ്വസ്ഥമായിരുന്ന് ജോലിയും മറ്റും ചെയ്യാനുള്ള സാഹചര്യമാണ് ഇതിലൂടെ എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്. ഈ ഭാഗം യാത്രക്കാര്‍ക്ക് ശാന്തമായും വിശ്രമിച്ചും യാത്ര ചെയ്യാന്‍ സൗകര്യം ചെയ്യുന്ന രീതിയില്‍ കര്ട്ടന് കൊണ്ടോ മറ്റു ഭാഗങ്ങളില്‍ നിന്നും വേര്‍തിരിക്കും.
93 സ്റ്റാന്‍ഡേര്‍ഡ് സീറ്റുകള്‍ വരുന്ന ഭാഗത്ത് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടി ഒമ്പത് അധിക-വലിയ സീറ്റുകളുള്ള പ്രത്യേക ലെഗ്റൂം സൃഷ്ടിക്കാന്‍ വിമാനത്തിന്റെ മുന്‍ഭാഗം ഉപയോഗിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഈ സീറ്റുകള്്ക് 45 യുറോ അധികമായി നല്‍കേണ്ടി വരും. അധികമായ വലിപ്പമുള്ള സീറ്റുകള്‍ക്ക് 100 യൂറോയും അധികം നല്‍കണം.






