
കുഞ്ചാക്കോ ബോബന്റെ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ അരങ്ങേറി, തൃശൂർ സ്ലാങ്ങിൽ സംസാരിച്ച് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിനയത്രിയാണ് ഗായത്രി സുരേഷ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ മിക്ക അഭിമുഖങ്ങളും വിശേഷങ്ങളും ഇഷ്ടങ്ങളുമൊക്കെ ചര്‍ച്ചകളായി മാറാറുണ്ട്. തന്റെ ആരാധകരുമായി എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള താരം സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോഷൂട്ടുകളും ഷെയര്‍ ചെയ്യാറുണ്ട്. ഓണക്കാലത്തും ഒരുപിടി ചിത്രങ്ങള്‍ താരം പങ്കിട്ടും. കളേഴ്സ് ഓഫ് ഓണം എന്ന പേരില്‍ ഫോട്ടോഷൂട്ട് സീരീസ് താരം നടത്തിയിരുന്നു. ഇപ്പോഴിതാ ചതയ ദിനത്തിലെ താരത്തിന്റെ പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. തൃശ്ശൂരിലെ കോടനാട്ട് മനയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വേളിക്കു വെളുപ്പാന്‍ കാലം എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ അത്തപ്പൂക്കളമിടുന്നതും പൂക്കള്‍ പറിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. കറുത്ത കരയുള്ള സെറ്റും മുണ്ടും ബ്ലാക്ക് മെറ്റല്‍ ഓര്‍ണമെന്റ്സും പഫ്ഡ് ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്.






