
പല്ലെക്കെലെ : മഴ ഭീഷണി നിലനില്‍ക്കെ മത്സരം ആരംഭിച്ച് ഏഷ്യാ കപ്പിലെ ഇന്ത്യ- പാക്കിസ്ഥാന് മത്സരം . ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന് രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും വിക്കറ്റുകള്‍ ആദ്യം തന്നെ നഷ്ടമായി. ഷഹീന് അഫ്രീദി എറിഞ്ഞ പന്തില്‍ ഇന്ത്യന്‍ നായകന് (22 പന്തില്‍ 11 റണ്‍സ്) ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു.
പിന്നാലെ ആറാം ഓവറിലെ മൂന്നാം പന്തില്‍ വിരാട് കോലിയെയും ഷഹീന് അഫ്രീദി (7 പന്തില്‍ 4 റണ്‍സ്) പുറത്താക്കി. പരിക്കില്‍ നിന്ന് മോചതിനായ ശ്രേയസ് അയ്യര്‍ (9 പന്തില്‍ 14 റണ്‍സ്) പുറത്തായി , ശുഭ്മാന്‍ ഗില്‍ (32 പന്തില്‍ 10 റണ്‍സ്) . 15. ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 70റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 13 റണ്‍സുമായി ഇഷാന് കിഷനും 5റണ്‍സോടെ ഹര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍
ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം നടക്കുന്നത്. മഴ ഭീഷണി നിലനില്‍ക്കെ മത്സരം ആരംഭിച്ച് ആദ്യ ഓവറുകളില്‍ തന്നെ കളി തടസ്സപ്പെട്ടത് ആരാധകരെ നിരാശരാക്കിയിരുന്നു. ഷഹീന് അഫ്രീദിയുടെ ഇന്‍സ്വിംഗറിന് മുന്നില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഒരിക്കല്‍ കൂടി മുട്ടു മടക്കി
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ,ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.
പാകിസ്ഥാന്: ഇമാം ഉല് ഹഖ്, ഫഖര്‍ സല്മാന്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്, അഗ സല്മാന്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്, മുഹമ്മദ് നവാസ്, ഷഹീന് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.






