
പല്ലെക്കെല്ലെ : ഏഷ്യാ കപ്പ് ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 267 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള് ഔട്ടായി. മുന്‍നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഇഷാന് കിഷനും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള ടോട്ടല്‍ സമ്മാനിച്ചത്
87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന് കിഷന് 82 റണ്‍സെടുത്തു. വാലറ്റത്ത് 14 പന്തില്‍16 റണ്‍സെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങാനായില്ല. പാക്കിസ്ഥാന് വേണ്ടി ഷഹീന് അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവുമെടുത്തു.
രോഹിത് ശര്‍മ(11), ശുഭ്മാന്‍ ഗില്‍(10), വിരാട് കോലി(4), ശ്രേയസ് അയ്യര്‍(14), രവീന്ദ്ര ജഡേജ(14) എന്നിവര്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പാക്പ്പടയ്ക്ക് വേണ്ടി സ്റ്റാര്‍ പേസ് ബൗളര്‍ ഷഹീന് അഫ്രീദി നാല് വിക്കറ്റും ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യ : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ,ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.
പാകിസ്ഥാന്: ഇമാം ഉല് ഹഖ്, ഫഖര്‍ സല്മാന്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്, അഗ സല്മാന്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്, മുഹമ്മദ് നവാസ്, ഷഹീന് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.






