
തൊഴില്‍ മേഖലകള്‍ പലപ്പോഴും ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. കാരണം പല തൊഴില്‍ മേഖലകളും ജോലിക്കാരുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടാണ് ഓരോ തീരുമാനങ്ങള്‍ എടുക്കുന്നത്. ജോലിക്കാര്‍ക്ക് അര്‍ഹിക്കുന്ന അവകാശങ്ങള്‍ നല്‍കാറില്ല എന്നതാണ് വാസ്തവം . ഇത് സംബന്ധിച്ച നിരവധി അനുഭവങ്ങള്‍ ആളുകള്‍ തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമ്മയുടെ മരണത്തില്‍ അവധി ചോദിച്ചപ്പോള്‍ ജോലിയില്‍ നിന്ന് പുറത്താക്കി എന്നതാണ് യുവാവ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഫ്ളോറിഡ സ്വദേശിയായ യുവാവ് 'കോറോസീല്' എന്ന അമേരിക്കന്‍ കമ്പനിക്കെതിരെയാണ് പരാതി വന്നിരിക്കുന്നത്. അമ്മ മരിച്ചപ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണത്രേ കമ്പനി ആദ്യം യുവാവിന് അനുവദിച്ചത്. ഈ അവധിയാണെങ്കിലോ, ശമ്പളം കൂടാതെയുള്ളതും. ഇത്രയും ദിവസം കൊണ്ട് ഫ്ളോറിഡ വരെ പോയി അമ്മയുടെ ചടങ്ങുകള്‍ നടത്തി, ഉടന്‍ തന്നെ തിരികെ പോരേണ്ട അവസ്ഥയായി എന്നും അതിനാലാണ് കുറച്ച് ദിവസം കൂടി അവധിക്ക് അപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും റെഡിറ്റിലൂടെ യുവാവ് പങ്കുവച്ചു. ഒരാഴ്ച കൂടി അവധി നീട്ടിനല്‍കാനാണ് യുവാവ് മേലുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നാലിതിന് പിന്നാലെ ഇദ്ദേഹത്തെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചുകൊണ്ട് മെയില്‍ വരികയായിരുന്നു.
മൂന്ന് ദിവസം കൊണ്ട് തിരക്കിട്ട് കാര്യങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും. പക്ഷേ ഒരിത്തിരി നേരം ദുഖിച്ചിരിക്കാന്‍ പോലും സമയം കിട്ടില്ല. അതെങ്കിലും തനിക്ക് വേണ്ടേ എന്നാണിദ്ദേഹം ചോദിക്കുന്നത്. തീര്‍ച്ചയായും ആ അവകാശം ഏതൊരു ജീവനക്കാരനും തൊഴിലാളിക്കുമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വായിച്ചവരെല്ലാം തന്നെ ഒരേ സ്വരത്തില്‍ പറയുന്നത്.യുവാവിന്റെ പോസ്റ്റ് വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ കമ്പനിയുടെ പേജുകളില്‍ വന്‍ പ്രതിഷേധമാണ് നടന്നത്.
by in jobs






