
റേസി: ജമ്മു കശ്മീരിലെ റേസിയില് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരിക്കേറ്റു. പ്രദേശത്ത് സേനയുടെ തിരച്ചില്‍ നടക്കുകയാണ്. ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
പ്രദേശത്ത് രണ്ട് ഭീകരര്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗലി സൊഹബ്, തുലി മേഖലകളില്‍ സേന തിരച്ചില്‍ നടത്തിയത്. ഓപറേഷന് തുടരുകയാണ്. കുടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്ന് എഡിജിപി മുകേഷ് സിംഗ് അറിയിച്ചു.






