
ഉത്സവകാലം കഴിഞ്ഞെങ്കിലും മാരുതിയുടെ പ്രീമിയം വാഹനങ്ങള്‍ വില്‍ക്കുന്ന 'നെക്സ'യിലെ ഓഫറുകളും ഡിസ്കൗണ്ടുകളും അവസാനിച്ചിട്ടില്ല. നെക്സയിലൂടെ വില്‍ക്കുന്ന ഇഗ്നിസ്, ബലേനോ, സിയാസ് എന്നീ മോഡലുകള്‍ക്കാണ് 2023 സെപ്റ്റംബറില്‍ കിഴിവുകളുള്ളത്. ഈ മാസം തെരഞ്ഞെടുക്കപ്പെട്ട നെക്സ മോഡലുകള്‍ക്ക് മാരുതി നല്കുന്ന ഡിസ്കൗണ്ടുകളെ കുറിച്ച് അറിയാം...
മാരുതി സിയാസ് : കമ്പനി പുറത്തിറക്കുന്ന സിയാസ് സെഡാന് ഈ മാസം 28,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. 25000 രൂപ ക്യാഷ് ഡിസ്കൗണ്ടും 3000 രൂപ കോര്‍പറേറ്റ് ബോണസും സഹിതം 28000 രൂപയാണ് മൊത്തം ആനുകൂല്യം. സിയാസിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഓഫര്‍ ബാധകമാണ്. 9.30 ലക്ഷം മുതല്‍ 12.29 ലക്ഷം രൂപ വരെയാണ് സിയാസിന്റെ എക്സ്ഷോറൂം വില. സംസ്ഥാനങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും അനുസരിച്ച് ഈ ഓഫറില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഏറ്റവും അടുത്തുള്ള മാരുതി ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക. സെപ്റ്റംബര്‍ അവസാനം വരെയാണ് ഓഫര്‍ സാധുത.
ബലേനോ : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി ബലേനോ. 40,000 രൂപ വരെയാണ് ബലേനോക്ക് ആനുകൂല്യങ്ങളുള്ളത്. ബലേനോയുടെ സീറ്റ ആല്‍ഫ ട്രിമ്മുകള്‍ക്കും സിഎന്‍ജി പതിപ്പിനും 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുമ്പോള്‍ സിഗ്മ, ഡെല്‍റ്റ ട്രിമ്മുകള്‍ക്ക് 20,000 രൂപ വരെ ക്യാഷ് ബെനഫിറ്റ് ലഭിക്കും. 10,000 രൂപയാണ് പ്രീമിയം ഹാച്ച്ബാക്കിന് എക്സ്ചേഞ്ച് ബോണസ് ലഭിക്കുക. തെരഞ്ഞെടുത്ത കാറുകള്‍ക്ക് 10,000 രൂപ അധിക എക്സ്ചേഞ്ച് ബോണസും നേടിയെടുക്കാം. 6.61 ലക്ഷം മുതല്‍ 9.88 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്സ്ഷോറൂം വില പോകുന്നത്.
ഇഗ്നിസ് : ക്രോസ്ഓവര്‍ ഹാച്ച്ബാക്ക് ആയ മാരുതി ഇഗ്നിസിനാണ് സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ ഓഫര്‍ ഉള്ളത്. 64,000 രൂപ വരെ കിഴിവിലാണ് ഈ മാസം ഇഗ്നിസ് കാര്‍ സ്വന്തമാക്കാനാകുക. 35,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും അതില്‍ ഉള്‍പ്പെടുന്നു. ഒപ്പം 10,000 രൂപ അധിക എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ബെനഫിറ്റും നേടാം. ഇഗ്നിസ് സ്പെഷ്യല്‍ എഡിഷന് വേരിയന്റുകള്‍ക്ക് 49,500 രൂപ വരെയാണ് ആനുകൂല്യങ്ങളുള്ളത്. 5.84 ലക്ഷം മുതല്‍ 8.16 ലക്ഷം രൂപ വരെയാണ് ഇഗ്നിസിന്റെ എക്സ്ഷോറൂം വില.






