
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ആശ ശരത്ത്. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയായ ആശ സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പ്രിയതമനെക്കുറിച്ച് വാചാലയായുള്ള ആശയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ശരത്തിനോട് ചേര്‍ന്നുനിന്നുള്ളൊരു ഫോട്ടോയും ആശ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്.
എന്റെ ഏറ്റവും അടുത്ത സുഹൃത്തും വിശ്വസ്തനുമാണ് നിങ്ങള്‍. എന്റെ ആത്മമിത്രം. നിങ്ങളില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി ശരത്തേട്ടായെന്നുമായിരുന്നു ആശ കുറിച്ചത്. എന്നും ഇതുപോലെ ഒന്നിച്ച് ചേർന്നിരിക്കാനാവട്ടെ. നിങ്ങൾ തമ്മിലുള്ള ബോണ്ട് നമുക്ക് അറിയാവുന്നതാണെന്നുമായിരുന്നു ആരാധകർ പറഞ്ഞത്.
വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ ഇപ്പോഴും പ്രണയമുണ്ടെന്ന് മുന്‍പ് ആശ പറഞ്ഞിരുന്നു. വളരെ മനോഹരമായ അനുഭവമാണ് അത്. നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അനുഭൂതിയാണ്. കല്യാണം കഴിഞ്ഞവരാണെന്ന് മറന്നുപോവുന്ന തരത്തില്‍ പ്രണയിച്ചിട്ടുള്ളവരാണ് ഞങ്ങള്‍. പ്രണയത്തിന് അതിരുണ്ടായാല്‍ മാത്രമേ കുടുംബജീവിതം ഭദ്രമാവുകയുള്ളൂ എന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.






