ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്ന് വെളിപ്പെടുത്തി നടന് വിനായകന്. താന്‍ കടുത്ത മാനസിക തകര്ച്ചിലൂടെയാണ് കടന്നുപോയതെന്നും താരം പറഞ്ഞു. വഴക്കൊന്നുമില്ലെന്നും ഒരുമിച്ച് ജീവിച്ചു പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് തങ്ങള്‍ പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും വിനായകന് കൂട്ടിച്ചേര്‍ത്തു.
‘ഭാര്യ ഉണ്ടായിരുന്നു, ഇപ്പോള്‍ സപ്പറേറ്റ് ആയി പോയി, കുട്ടികളില്ല. വഴക്കൊന്നുമല്ല. പക്ഷേ ഒരുമിച്ച് നില്ക്കാന് പറ്റിയില്ല. ഉള്ള് തുറക്കാനുണ്ടായിരുന്നത് മുന്‍ഭാര്യയോട് ആയിരുന്നു. ഇപ്പോള്‍ അങ്ങനെ ആരുമില്ല. അവിടെയൊക്കെയാണ് ഞാന്‍ ഭയങ്കര ഡാര്‍ക്കായി പോയത്. ഒരാളോടെങ്കിലും നമ്മള് സംസാരിക്കും.
എത്ര അകത്ത് കയറിയാലും നമ്മള് ഒരാളുടെ അടുത്തെങ്കിലും സംസാരിക്കും. അങ്ങനെയുള്ള ഒരാളായിരുന്നു ഭാര്യ. ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും. എന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നില്ല. ഞാന്‍ ഒറ്റക്കായി, തകര്‍ന്നു, പിന്നെ പുറത്തിറങ്ങുന്നില്ല, എന്റെ പ്രശ്നമായിരിക്കുമത്. അവളുടേതാവില്ല ഒരിക്കലും. അവളിപ്പോഴും എന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ട്.
എന്റെ യൂട്യൂബ് വരെ റീചാര്‍ജ് ചെയ്യുന്നത് പുള്ളിക്കാരിയാണ്. എന്റെ പ്രശ്നമാണത്. വേര്‍പിരിയുന്നതാണ് നല്ലതെന്ന് തോന്നി. ഇല്ലെങ്കില്‍ പുള്ളിക്കാരിക്ക് പ്രശ്നമുണ്ടാവും. സമാധാനം കൊടുക്കുന്നില്ല ഞാന്‍. അവര്‍ അവരുടെ കാര്യം നോക്കി ജീവിക്കട്ടെ. അവരെന്നെ നന്നായി മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. ഇതാണ് നല്ലത്, പുള്ളിക്കാരിക്കും എനിക്കും'.- വിനായകന് മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

Comments