തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിമാരില്‍ ഒരാളാണ് അസിന് തോട്ടുങ്കല്‍. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അസിന് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
മകള്‍ അറിന് സന്തോഷത്തോടെ പൂക്കളമിടുന്ന ചില ചിത്രങ്ങളാണ് അസിന് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. മഞ്ഞയും ഓറഞ്ചും നിറത്തിലുളള പട്ടുപാവാടയാണ് അറിന്റെ വേഷം. മകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കി, ആഘോഷത്തിന്റെ മേല്‍നോട്ടം മുഴുവന്‍ അവളെ ഏല്‍പ്പിച്ച് അല്‍പ്പം മാറി നില്‍ക്കുകയാണ് അസിന്.

മകള്‍ മനോഹരമായ പൂക്കളം ഒരുക്കുമ്പോള്‍ അച്ഛന് രാഹുല്‍ ശര്‍മ്മയും ഒപ്പമുണ്ടായിരുന്നു. ഇരുവരും പരസ്പരം പൂക്കള്‍ എറിഞ്ഞ് സന്തോഷം പങ്കിടുന്നതും ചിത്രങ്ങളിലുണ്ട്. നിമിഷനേരം കൊണ്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
2016 ജനുവരിയിലായിരുന്നു അസിനും പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയും വിവാഹിതരായത്. 'ഹൗസ്ഫുള് ടു' എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. 2017 ലാണ് ഇരുവര്‍ക്കും അറിന് റായിന് ജനിക്കുന്നത്.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ 'നരേന്ദ്രന് മകന് ജയകാന്തന്‍ വക' എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന് സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും ബോളിവുഡിലും ഒരുപോലെ തിളങ്ങാന്‍ അസിന് സാധിച്ചു. തമിഴില്‍ സൂര്യയ്ക്കും ഹിന്ദിയില്‍ ആമിര്‍ ഖാനുമൊപ്പം അഭിനയിച്ച 'ഗജനി' എന്ന ചിത്രമാണ് താരത്തിന് കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയത്. 2015 ല്‍ പുറത്തിറങ്ങിയ 'ഓള് ഈസ് വെല്‍' ആയിരുന്നു അസിന്റെ അവസാന ചിത്രം.

Comments