
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമായ നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയില്‍ തിരിച്ചു വന്നത്. അതിനു ശേഷം ശക്തമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. സിനിമയില്‍ മാത്രമല്ല നൃത്തലോകത്തും ഇപ്പോള്‍ സജീവമാണ്. അഭിനേത്രി മാത്രമല്ല മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകി കൂടിയായ നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ്. എല്ലാ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സാരി ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘‘നിങ്ങൾ എവിടെ നിൽക്കുമ്പോഴും ആ സ്ഥലത്തിന്റെ ആത്മാവായിരിക്കുക...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ചുവന്ന സാരിയും ലോംഗ് സ്ലീവ് പഫ് ബ്ലൗസും അണിഞ്ഞ താരം ചിത്രങ്ങളില്‍ തിളങ്ങുകയാണ്. നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ജാനകി ജാനേയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത സിനിമ.






