
മെക്സിക്കോ സിറ്റി: അസാധാരണ സംഭവത്തിന് സാക്ഷികളായിരിക്കുകയാണ് മെക്സിക്കോ കോണ്‍ഗ്രസ്. അന്യഗ്രഹജീവികളുടേത് എന്ന് കരുതുന്ന രണ്ട് മൃതാവിശിഷ്ടങ്ങളാണ് മെക്സിക്കോ പാര്‍ലമെന്റില്‍ അനാവരണം ചെയ്തത്. പറക്കുംതളികകളെക്കുറിച്ചു പഠിക്കുന്ന മാധ്യമപ്രവര്ത്തകന് ഹൈമെ മൗസാന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. ഇത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.
പാര്‍ലമെന്റില്‍ രണ്ടു കുഞ്ഞു മൃതാവശിഷ്ടം ചില്ലുപേടകത്തിലാക്കിയാണ് വച്ചത്. പെറുവിലെ കൂസ്കോയില്നി്ന്നാണ് ഇവ കണ്ടെത്തിയത്. ഇവയ്ക്ക് ഏകദേം 1000 വര്‍ഷം പഴക്കമുള്ളതായി കണക്കാകുന്നു.
ഡയാറ്റം ആല്‍ഗെകള്‍ നിറഞ്ഞ് ഫോസിലായിമാറിയ ഇവ പെറുവിലെ കുസ്കോയിലെ ഖനികളില്‍നിന്നാണ് ലഭിച്ചത്. നാഷണല്‍ ഓട്ടൊണോമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ ഇവ പഠനവിധേയമാക്കിയെന്ന് മൗസാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. മൃതദേഹങ്ങളില്‍ നിന്നും ഡി എന്‍ എ സാംപിളുകള്‍ റേഡിയോകാര്‍ബണ്‍ ഡേറ്റിങ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എടുത്തു.മൃതാവശിഷ്ടങ്ങളില്‍ രണ്ടും മനുഷ്യന്റെ പരിണാമപ്രക്രിയയുമായി പൊരുത്തപ്പെടുന്നവയല്ലെന്ന് മൗസാന്‍ പറഞ്ഞു.മെക്സിക്കന്‍ പാര്‍ലമെന്റംഗങ്ങളും യു.എസ്. ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ കേള്‍ക്കാനും ഫോസിലുകള്‍ കാണാനും എത്തിയിരുന്നു.
പറക്കും തളികകളെന്ന് സംശയിക്കുന്ന വിവിധ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് മനുഷ്യേതര സാങ്കേതി വിദ്യയെ കുറിച്ചും മനുഷ്യേതര സ്ഥാപനങ്ങളെ കുറിച്ചും അറിയാനുള്ള അവകാശമുണ്ട്. മനുഷ്യരെ വിഭജിക്കുകന്നതല്ല ഒന്നിപ്പിക്കുന്ന വിഷയമാണ് നമ്മള് സംസാരിക്കുന്നത്. ഈ വലിയ പ്രപഞ്ചത്തില്‍ നമ്മള് ഒറ്റയ്ക്കല്ല. നമ്മള് യാഥാര്‍ഥ്യത്തെ പുല്കേണ്ടതുണ്ടെന്നും ഹൈമെ മൗസാന്‍ പറഞ്ഞു.
Mexico's Congress just unveiled two dead aliens estimated to be around 1,000 years old. What do you think? pic.twitter.com/Zr7z4FKenS
— Kage Spatz (@KageSpatz) September 13, 2023






