
സാധാരണായായി മടിയുള്ള ആളുകളോട് പൊതുവെ എല്ലാവര്‍ക്കം വിരോധമാണ്. ജീവിക്കാന്‍ നെട്ടോട്ടമോടുന്ന ഈ കാലത്ത് ഒരു പണിയും ചെയ്യാതെ വെറുതെ ഇരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഇവരോട് ദേഷ്യം തോന്നുന്നത് സ്വഭാവികമാണ്. എന്നാല്‍ മടിയുള്ളവര്‍ ഒട്ടും വിഷമിക്കണ്ട കാര്യമില്ല. കാരണം ഇങ്ങനെയുള്ളവര്‍ക്കായി ഒരു മത്സരം തന്നെ നടക്കുന്നുണ്ട് അങ്ങ് വടക്കന്‍ മോണ്ടിനെഗ്രോയില്‍. നഗരത്തിലെ ഏറ്റവും വലിയ മടിയനെ കണ്ടെത്തനായിട്ടാണ് ഈ മത്സരം നടക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട് നഗരം നടപ്പിലാക്കുന്ന മത്സരമാണിത്. ആയിരം യൂറോ അതായത് ഏകദേശം 88000 രൂപയാണ് ഒന്നാം സ്ഥാനക്കാരെ തേടി എത്തുക. എന്നാല്‍, അത്ര എളുപ്പമൊന്നുമല്ല ആ മത്സരം വിജയിക്കാന്‍. 20 ദിവസം തുടര്‍ച്ചയായി കിടക്കയില്‍ തന്നെ കിടക്കേണ്ടി വരും. ബ്രെസ്ന എന്ന മനോഹരമായ റിസോര്‍ട്ട് വില്ലേജാണ് ഈ മത്സരം നടത്തുന്നത്. നിരധിപ്പേരാണ് താനാണ് ഏറ്റവും വലിയ മടിയന്‍. ആ സ്ഥാനം തനിക്ക് തന്നെ കിട്ടണം എന്ന വാശിയോടെ മത്സരത്തില്‍ പങ്കെടുക്കുന്നത്.
എല്ലാ മത്സരങ്ങള്‍ പോലെ തന്നെ ഇതിനും ചില നിയമങ്ങള്‍ ഉണ്ട്. ഇവയെല്ലാം കര്‍ശനമായി പാലിക്കേണ്ടതും അത്യാവശ്യമാണ്. അതിലൊന്ന് ഇരിക്കാനോ നില്‍ക്കാനോ പാടില്ല. പകരം ഒരേ കിടപ്പ് കിടക്കണം. പക്ഷേ, ഓരോ എട്ട് മണിക്കൂര്‍ കൂടുമ്പോഴും 10 മിനിറ്റ് ബാത്ത്റൂം ബ്രേക്ക് കിട്ടും. അതേ സമയം ഇങ്ങനെ കിടക്കുന്ന സമയത്ത് കുടിക്കാം, കഴിക്കാം. പുസ്തകം വായിക്കാം. ഫോണോ ലാപ്ടോപ്പോ ഒക്കെ ഉപയോഗിക്കാം. പക്ഷേ, എല്ലാം കിടന്നുകൊണ്ട് വേണം ചെയ്യാന്‍. 2021 -ലെ ചാമ്പ്യനായ ദുബ്രാവ്ക അക്സിക്കും മത്സരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. അവള് പറയുന്നത് ആ അനുഭവം രസകരമായിരുന്നു എന്നാണ്. അവര്‍ നമ്മളോട് നല്ല രീതിയില്‍ പെരുമാറും. നമ്മള് വെറുതേ വിശ്രമിച്ചാല്‍ മാത്രം മതി എന്നും അവള് പറയുന്നു.
ഈ മത്സരം തുടങ്ങിയത് 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മോണ്ടിനെഗ്രോയിലുള്ളവര് സ്വതവേ മടിയന്മാരാണ് എന്ന് ഒരു പറച്ചിലുണ്ട്. അതിനെ തമാശരീതിയില്‍ അവതരിപ്പിക്കുന്നതിനായിട്ടാണ് ഇങ്ങനെ ഒരു മത്സരം നടത്തുന്നത്. നേരത്തെ ഒരു മേപ്പിള്‍ മരത്തിന്റെ ചുവട്ടിലായിരുന്നു മത്സരം നടന്നിരുന്നത്. എന്നാല്‍, പ്രതികൂല കാലാവസ്ഥ കാരണം ഈ വര്‍ഷം മരം കൊണ്ട് പണിത ഒരു താല്കാലിക ഷെഡ്ഡിലേക്ക് മത്സരം മാറ്റുകയായിരുന്നു.






