
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 266 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി. ഷാക്കിബ് അല്‍ ഹസന്റെയും തൗഹിദ് ഹൃദോയിയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ മികച്ച സ്കോറിലെത്തിച്ചത്.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലെ തിരിച്ചടിയേറ്റു.ലിറ്റണ്‍ ദാസിനെ(0) , താന്‍സിദ് ഹൗസൈനെയും(13) , അനാമുള്‍ ഹഖിനെയും(4) , മെഹ്ദി ഹസന് മിറാസിനെ(13) , എന്നിവര്‍ തുടക്കത്തില്‍ മടക്കിയതോടെ ബംഗ്ലാദേശ് പരുങ്ങലിലായി
അഞ്ചാം വിക്കറ്റില്‍ ഷാക്കിബും ഹൃദോയിയും ചേര്‍ന്ന് 101 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കി. സെഞ്ചുറിയിലേക്ക് കുതിച്ച ഷാക്കിബിനെ(80) മടക്കി താക്കൂര്‍ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്.
വാലറ്റത്ത് നാസും അഹമ്മദും(44) മെഹ്ദി ഹസനും(23 പന്തില്‍ 29*), തന്‍സിം ഹസന് ഷാക്കിബും(എട്ട് പന്തില്‍ 14*) ചേര്‍ന്ന് ബംഗ്ലാദേശിനെ മികച്ച സ്കോറിലെത്തിച്ചു. ഇന്ത്യക്കായി താക്കൂര്‍ 65 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷമി 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണയും അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.






