
തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരുടെ ചിത്രം പങ്കുവെച്ച് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. തനിക്കൊപ്പമിരിക്കുന്ന ഉമ്മ ഫാത്തിമ്മയുടെയും സഹോദരി ആമിനയുടെയും ചിത്രമാണ് ഇബ്രാഹിംകുട്ടി പങ്കിട്ടത്. ''അടുത്തടുത്ത് രണ്ട് വേര്‍പാടുകള്‍'' എന്നായിരുന്നു ചിത്രത്തിനു നല്കിയ അടിക്കുറിപ്പ്.
നാല് മാസങ്ങളുടെ ഇടവേളകളിലാണ് ഇവരുടെ കുടുംബത്തില്‍ നിന്നും രണ്ട് പ്രിയപ്പെട്ടവര്‍ വിടവാങ്ങുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഉമ്മ ഫാത്തിമ ഇസ്മായില്‍ (93) വിടപറയുന്നത്. സെപ്റ്റംബറില്‍ മമ്മൂട്ടിയുടെയും ഇബ്രാഹിംകുട്ടിയുടെയും സഹോദരിയായ ആമിനയും (നസീമ-70) വിട പറഞ്ഞു.
ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി ആളുകളാണ് ഇബ്രാഹിംകുട്ടിയുടെ പോസ്റ്റിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.
ഇബ്രാഹിംകുട്ടി, സക്കരിയ എന്നീ രണ്ട് ഇളയ സഹോദരന്മാരും ആമിന, സൗദ, ഷഫീന എന്നീ സഹോദരിമാരുമാണ് മമ്മൂട്ടിക്കുളളത്.






