ചെറുപുഴ: ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ ഈ വര്‍ഷത്തെ നാദബ്രഹ്മ പുരസ്കാരം പിന്നണി ഗായകന് കൃഷ്ണചന്ദ്രന്. നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ 28-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഒകേ്ടാബര്‍ 23 ന് ചെറുപുഴ ജെഎംയുപി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആദരണീയ പ്രതിഭാ പുരസ്കാരം ഗാനരചയിതാവ് കെ. ജയകുമാര്‍ ഐഎഎസിനും സമ്മാനിക്കും. നടന് എം.ആര്. ഗോപകുമാര്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ുംയ. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ അധ്യക്ഷത വഹിക്കും. യവനിക ഗോപാലകൃഷ്ണന്, ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം. ബാലകൃഷ്ണന്, ജെഎം യുപി സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞികൃഷ്ണന് നായര്‍, ചെറുപുഴ ഗ്രാമീണ വായനശാലാ പ്രസിഡന്റ് വി. കൃഷ്ണന് മാസ്റ്റര്‍, സുലേഖ വിജയന്, ജോണ്സന് പറമുണ്ട, മുസ്തഫ മാസ്റ്റര്‍, കെ.ജി. സന്തോഷ് കുമാര്‍, ടി.പി. ചന്ദ്രന്, ബിജോയി ജോണ്‍, എം.ജെ. ഷെറ്റി എന്നിവര്‍ പ്രസംഗിക്കും.
നാദബ്രഹ്മ കലാക്ഷേത്രം സെക്രട്ടറി കെ.കെ. മധുകുമാര്‍ സ്വാഗതവും ആഘോഷ കമ്മിറ്റി കണ്‍വീനര്‍ വിജയകുമാര്‍ കല്ലമ്മാക്കല്‍ നന്ദിയും പറയും. മനോജ് പയ്യന്നൂര്‍ നയിക്കുന്ന സംഗീതക്കച്ചേരി, കൊട്ടാരക്കര മൈലം സിസ്റ്റേഴ്സിന്റെ കഥാപ്രസംഗം, സംഗീതാര്‍ച്ചന, നൃ ത്താഞ്ജലി വിദ്യാര്‍ഥികളുടെ അരങ്ങേറ്റം എന്നിവയും നടക്കും. ഒകേ്ടാബര്‍ 24 ന് വിദ്യാരംഭ ദിനത്തില്‍ യവനിക ഗോപാലകൃഷ്ണന് കുട്ടികളെ എഴുത്തിനിരുത്തും. പത്രസമ്മേളനത്തില്‍ നാദബ്രഹ്മ കലാക്ഷേത്രം സെക്രട്ടറി കെ.കെ. മധുകുമാര്‍, രക്ഷാധികാരി ടി.പി. ചന്ദ്രന്, പിടിഎ പ്രസിഡന്റ് ബിജോയ് ജോണ്‍, ട്രഷറര്‍ എന്‍. ഹരിദാസ്, മദര്‍ പിടിഎ പ്രസിഡന്റ് എം.ജെ. ഷെറ്റി, പി.എ. ജോര്‍ജ്ജ്കുട്ടി എന്നിവര്‍ പങ്കെടുത്തു.
