
കാസര്‍ഗോഡ്: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് സീസണ് ടൂ വിന്റെ അവസാന രാവില്‍ കാസര്‍കോടന്‍ നക്ഷത്രങ്ങള്‍ തിളങ്ങി നിന്നു. ജില്ലയിലെ ചലചിത്ര താരങ്ങള്‍ അണിനിരന്ന ചലചിത്ര സംഗമം വിഖ്യാത ചലചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ഇന്ദ്രിയങ്ങളും ഒരുമിച്ച് സംവദിക്കുമ്പോഴാണ് അത് ചലച്ചിത്രമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകം അവസാനിക്കുംവരെ സിനിമ നിലനില്ക്കും. ഒരു മനുഷ്യനെ നല്ലതാക്കാനും ചിത്തയാക്കാനും സിനിമയ്ക്ക് സാധിക്കും. അത്രമാത്രം സ്വാധീനമാണ് സിനിമ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.വി.കെ. പനയാല്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികള്‍ക്കുള്ള ഉപഹാര വിതരണം അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് സംബന്ധിച്ചു. കൃഷ്ണന് മുന്നാട്, ഉത്പല്‍ പി. നായര്‍, വിനു കോളിച്ചാല്‍, വിജയകുമാര്‍ പാലക്കുന്ന്, അമ്മിണി ചന്ദ്രാലയം എന്നിവരെ ആദരിച്ചു. കലാസാംസ്കാരിക സബ് കമ്മിറ്റി കണ്‍വീനര്‍ അജയന് പനയാല്‍ സ്വാഗതവും ലൈന്റ് ആന്‍ഡ് സൗണ്ട് സബ് കമ്മിറ്റി ചെയര്മാന് പി.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
കൃഷ്ണന് മുന്നാട് (സംവിധായകന്), അമീര്‍ പള്ളിക്കാന്‍ (സംവിധായകന്), ഉത്പല്‍ വി. നായനാര്‍ (ക്യാമറാമാന്, സംവിധായകന്), ഗോപി കുറ്റിക്കോല്‍ (സംവിധായകന്), വിഷ്ണു (നടന്), അപര്‍ണ ജനാര്ദ്ദനന് (നടി), വിജയകുമാര്‍ പാലക്കുന്ന് (നിര്‍മ്മാതാവ്), മിനി ഷൈന്‍ (നടി), സിബി തോമസ് (നടന്), ശ്രീകാന്ത് (നടന്), സുചിത്ര (നടി), സല്മാന് ഫാരീസ് (നടന്), രാജേഷ് അഴിക്കോട് (നടന്), ആതിര ലക്ഷ്മണന് (നടി), എം.കെ ഹരിദാസ് (നടന്), രവി പട്ടേന (നടന്), വിജേഷ് പാണത്തൂര്‍ (സംവിധായകന്), വിനു കോളിച്ചാല്‍ (സംവിധായകന്), വിനോദ് കണ്ണോല്‍ (നടന്), അമ്മിണി ചന്ദ്രാലയം (നടി), അഖില്‍ രാജ് (നടന്), ചന്ദ്രിക മടിക്കൈ (നടി) എന്നിവര്‍ പങ്കെടുത്തു. പുതുവത്സര രാവിനെ ആഘോഷമാക്കാന്‍ റാസ ബിഗം ആന്‍ഡ് ടീമിന്റെ ഗസലും ആട്ടം കലാ സമിതി ആന്‍ഡ് തേക്കാന്‍ കാടിന്റെ ബാന്റും നടന്നു.
