
തിരുവനന്തപുരം: തിരുവോണം ബംപര്‍ നറുക്കെടുപ്പില്‍ 25 കോടി രൂപയുടെ ഒന്നാം സമ്മാനം TE 230662 നമ്പര്‍ ടിക്കറ്റിന് ലഭിച്ചു. കോഴിക്കോട് ജില്ലയില്‍ ഷീബ എസ്. എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ബംപര്‍ അടിച്ചതെന്ന് നറുക്കെടുപ്പിനിടെ തിരുവനന്തപുരം മൂര്‍ത്തി ഭവനില്‍ നിന്ന് പ്രഖ്യാപനമുണ്ടായി. പാളയം മാര്‍ക്കറ്റിലുള്ള ബാവ എന്ന ലോട്ടറി കടയില്‍ നിന്നാണ് ഈ ലോട്ടറി വിറ്റിരിക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഒന്നാം നമ്പര്‍ ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്. പാലക്കാട് വാളയാറിലുള്ള ഇതേ ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് സൂചനയുണ്ട്.
20 നമ്പറുകള്‍ക്ക് രണ്ടാം സമ്മാനമായ ഒരു കോടി വീതം ലഭിച്ചു.
TH 305041, TL 894358, TC 708749, TA 781521, TD 166207, TB 398415, TC 320947, TB 515087, TJ 410906, TC 946082, TE 421674, TC287627, TE220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848K
മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് ലഭിക്കും.
അഞ്ചര ലക്ഷത്തോളം ഭാഗ്യശാലികള്‍ക്കാണ് ഇത്തവണ സമ്മാനം ലഭിക്കുക. ഒന്നര ലക്ഷത്തോളം ഏജന്റുമാര്‍ക്ക് കമ്മീഷന് ലഭിക്കും. ഇത്തവണ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയി. 75 ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഇന്ന് പ്രഖ്യാപിച്ച പൂജ ബംപറിന്റെ സമ്മാനഘടനയിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. ആകെ വില്‍പ്പനയില്‍ മുന്ന് ശതമാനത്തിന് അടുത്ത് മാത്രമേ ശരാശരി സര്‍ക്കാരിന് ലഭിക്കൂവെന്ന് ധനമന്ത്രി പറഞ്ഞു. കാരുണ്യ ചികിത്സാ പദ്ധതിക്ക് അടക്കമാണ് ഈ തുക ഉപയോഗിക്കുക.
ലോട്ടറിയില്‍ നിന്ന് വരുമാനം വളരെ കുറവാണ്. മദ്യത്തില്‍ നിന്ന് ലഭിക്കുന്നത് നികുതിയാണ്. ലോട്ടറി വലിയ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതിയാണ്. എല്ലാവരും ലോട്ടറി എടുക്കണമെന്നും മന്ത്രി പറഞ്ഞൂ.






