ഡയാന രാജകുമാരിയുടെ പ്രശസ്തമായ ' ബ്ലാക്ക് ഷീപ്' സ്വറ്റര്‍ ലേലത്തില്‍ വിറ്റ് പോയത് 9 കോടിരൂപയ്ക്ക്. 1.1 മില്യണ്‍ ഡോളറിന് അതായത് 9,14,14,510.00 കോടി രൂപയ്ക്കാണ് വിറ്റത്. അടിസ്ഥാന വിലയായി 66 ലക്ഷം നിശ്ചയിച്ച സ്വെറ്റര്‍ റെക്കോഡ് തുകയ്ക്കാണ് വിറ്റത്. രാജകുമാരിയുടെ വസ്ത്രത്തിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നാണ് റിപ്പോര്‍ട്ട്.
ലേലത്തെ കുറിച്ചുള്ള വിവരങ്ങള്‍ ന്യുയോര്‍ക്ക് ആസ്ഥാനമായ സോത്ത്ബീസ് എന്ന ആര്‍ട്ട് കമ്പനിയാണ് പുറത്ത് വിട്ടത്. 'പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു ഞങ്ങള്‍. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റര്‍ ഞങ്ങളുടെ കൈവശമെത്തുന്നത്. 1981ലാണ് ഡയാന രാജകുമാരി ഇത് ആദ്യമായി അണിഞ്ഞത്. സാലി മ്യൂര്‍, ജൊവാന്ന ഒസ്ബോണ്‍ എന്നീ ഡിസൈനേഴ്സാണ് ഈ സ്വറ്റര്‍ ഡിസൈന്‍ ചെയ്തത്' എന്നും സോത്ത്ബീസ് പറഞ്ഞു.
ഈ സ്വറ്റര്‍ ഡയാന രാജകുമാരി ധരിച്ചത് ചാള്‍സ് രാജാവിനൊപ്പം ഒരു പോളോ മത്സരത്തിന് എത്തിപ്പോഴാണ്. അന്ന് ഡയാനയുടെ പ്രായം 19 വയസായിരുന്നു. ചുവപ്പില്‍ നിറയെ വെളുത്ത ആട്ടിന്കുട്ടിന് കുട്ടികളാണ് സ്വറ്ററിലുള്ളത്. എന്നാല്‍ അതിലെ ഒരു ആട്ടിന്‍കുട്ടി കറുപ്പ് നിറത്തിലാണ്. ഒരു പെട്ടിയില്‍ ഡിസൈനര്‍മാര്‍ സൂക്ഷിച്ചുവച്ച ഈ സ്വറ്ററാണ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്.






