
കാണികള്‍ക്ക് ഏറെ ആവേശം പകരുന്ന ഇനമാണ് റെസ്ലിംഗ്. റെസ്ലിംഗ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഡബ്ല്യുഡബ്ല്യുഇ ആണ് പലര്‍ക്കും ഓര്‍മ്മ വരുന്നത്. കുട്ടിക്കാലത്ത് ഈ പരാപാടിയോളം നമ്മെ പിടിച്ചിരുത്തിയ മറ്റൊന്നും ഉണ്ടാകില്ല. ഇന്നും നമ്മളില്‍ ചിലരെങ്കിലും ഈ മത്സരത്തില്‍ പങ്കെടുക്കുന്ന നിരവധി റെസ്ലിംഗ് താരങ്ങളുടെ കടുത്ത ആരാധകര്‍ തന്നെയാണ്. എന്നാല്‍ സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനില്‍ ഡബ്യുഡബ്യുഇ (WWE) ശൈലിയില്‍ റെസ്ലിംഗ് മത്സരം നടന്ന വാര്‍ത്തയാണിത്.
വ്യത്യസ്തമായ ഈ ആശയത്തിലൂടെ കാണികളെ കയ്യില്‍ എടുത്തത് ടോക്കിയോ ആസ്ഥാനമായുള്ള ഡിഡിടി പ്രോ-റെസ്ലിംഗ് ടീമാണ്. 75 -ഓളം യാത്രക്കാര്‍ നിറഞ്ഞ ബുള്ളറ്റ് ട്രെയിനിലെ ഒരു ബോഗിയില്‍ നടത്തിയ മത്സരത്തിന്റെ ടിക്കറ്റുകള്‍ 30 മിനിറ്റ് കൊണ്ടാണ് വിറ്റു പോയത്. മിനോരു സുസുക്കി, സാന്‍ഷിറോ തകാഗി എന്നീ താരങ്ങള്‍ തമ്മില്‍ നടന്ന മത്സരം അമ്പരപ്പോടെ തൊട്ടടുത്തിരുന്ന് വീക്ഷിക്കുന്ന കാണികളുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. തിങ്കളാഴ്ച ടോക്കിയോയില്‍ നിന്ന് നഗോയയിലേക്കുള്ള ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനിലാണ് ഈ പൊരിഞ്ഞ അടി നടന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഓടുന്ന ട്രെയിനില്‍ ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നത്. ഏകദേശം അരമണിക്കൂറാണ് മത്സരം നീണ്ടുനിന്നത്. ജപ്പാനിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളില്‍ ഒന്നാണ് പ്രൊഫഷണല്‍ റെസ്ലിംഗ്. ഹള്‍ക്ക് ഹോഗന് മുതല്‍ കുര്‍ട്ട് ആംഗിള്‍ വരെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ച നിരവധി റെസ്ലിംഗ് താരങ്ങളാണ് ജപ്പാനിലുള്ളത്. സമീപ വര്‍ഷങ്ങളില്‍, രാജ്യത്തിന്റെ പരമ്പരാഗത കായിക വിനോദമായ സുമോ ഗുസ്തിയിലുള്ള താല്‍പ്പര്യവും ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
— Rasslin' (@RasslinClips) September 18, 2023






