പിണങ്ങിപോയ ഭാര്യ മടങ്ങിവരാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലാണ്. 32 കാരനായ രാജേഷാണ് ആത്മഹത്യ ചെയ്തത്. യുവതി വീട്ടിലേക്ക് പോയത് മദ്യപാനിയായ ഭര്‍ത്താവിനോട് വഴക്കിട്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനയിച്ചു. ഭര്‍ത്താവിന്റെ അമിത മദ്യപാനത്തെ തുടര്‍ന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് പോയതെന്നാണ് പൊലീസ് പറയുന്നത്.ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. ഭാര്യ വിട്ട് പോയതിന് ശേഷം കുട്ടികള്‍ക്കൊപ്പമായിരുന്നു രാജേഷിന്റെ താമസം.
യുവതിയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി ഒരുപാട് ശ്രമിച്ചെങ്കിലും യുവതി വന്നില്ല.യുവതി സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം നിന്നതോടെ രാജേഷ് വീണ്ടും മദ്യത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു. മദ്യപാനത്തിന് അടിമയായ രാജേഷിനെ അതില്‍ നിന്ന പിന്തിരിപ്പിക്കുന്നതിനായി ഭാര്യ പലതവണ ശ്രമിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചട്ടുണ്ട്.






