
മുംബൈ: തന്റെ പ്രായത്തിലുള്ള അധികമാര്‍ക്കും കഴിയാത്ത കാര്യമാണ് 25 കാരന് ബംഗാളി വാലി റഹ്മാനി ചെയ്തുകൊണ്ടിരിക്കുന്നത്. പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഒരു സ്കൂള്‍ നിര്‍മ്മിക്കുന്നതിനായി നാട്ടുകാരില്‍ നിന്നും സഹായം തേടിയ പയ്യന് ആറു ദിവസം കൊണ്ട് സംഭാവനയായി പരിച്ചെടുത്തത് ആറു കോടി രൂപ. പത്തുകോടി കണ്ടെത്താനാണ് റഹ്മാനി ഉന്നമിട്ടിരിക്കുന്നത്. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാന്‍ എനിക്കൊരു സ്കൂള്‍ വേണമെന്ന് റിക്ഷാക്കാരനായ പിതാവിന്റെ തുകല്‍ വ്യാപാരിയായ മകനാണ് റഹ്മാനി.
ബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയില്‍ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഒരു ഇംഗ്ളീഷ്മീഡിയം സ്കൂള്‍ നിര്‍മ്മിക്കാനാണ് റഹ്മാനിയുടെ ഉദ്ദേശം. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്കൂളിന് വേണ്ടി സംഭാവനകള്‍ ഇരന്നിട്ടും കാര്യമായ ഫലം ഉണ്ടായിരുന്നില്ല. നിലവില്‍ 300 കുട്ടികള്‍ പഠിക്കന്ന സ്കൂള്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 1500 കുട്ടികളാണ് പുറത്ത് അഡ്മിഷന് കാത്ത് നില്‍ക്കുന്നത്. ഇപ്പോള്‍ ഉമീദ് അക്കാദമിയിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും പുതിയ സ്കൂള്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് പൂര്‍ത്തിയായാല്‍ ഉടന്‍ സ്കൂള്‍ മാറുമെന്നും ഇയാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സ്കൂളിന് വേണ്ടി സംഭാവന യാചിച്ച് താന്‍ മടുത്തുപോയെന്നും റഹ്മാനി പറഞ്ഞു. പണക്കാരായ പലരും മണിക്കൂറുകളോളം പിടിച്ചിരുത്തി വര്‍ത്തമാനമൊക്കെ പറയും. അതിന് ശേഷം 1000 രൂപ സംഭാവന തരും. ഒരാള്‍ അഞ്ചുകോടി രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഒരു രൂപ പോലും തന്നില്ലെന്നും ഇയാള്‍ പറയുന്നു. ഇതോടെയാണ് നാട്ടുകാരുടെ കയ്യില്‍ നിന്നും പണം ചോദിക്കാന്‍ തീരുമാനിച്ചത്. തന്റെ അപേക്ഷ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമത്തില്‍ ഇട്ടു. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. എനിക്ക് പത്തുകോടി രൂപ വേണം. രാജ്യത്തെ 20 കോടി മുസ്ളീങ്ങളില്‍ 20 ലക്ഷം പേര് 100 രൂപ വെച്ച് തരാനാണ് ആവശ്യപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നു.
എന്നല്‍ അഞ്ചു ദിവസം കൊണ്ട് അഞ്ചുലക്ഷം ട്രാന്‍സാക്ഷനുകളാണ് ബാങ്ക് അക്കൗണ്ടിലേക്ക് നടന്നത്. ഇത് ബാങ്ക് അധികൃതരെ ഞെട്ടിച്ചു. തട്ടിപ്പാണെന്ന് കരുതി അവര്‍ തന്നെ വിളിച്ചു. ഇവരെ മുമ്പ് പണംകൈമാറ്റം നടത്തുകയും ആവശ്യമായ ഫണ്ട് കിട്ടിക്കഴിഞ്ഞപ്പോള്‍ നിര്‍ത്തുകയും ചെയ്ത മറ്റൊരു അക്കൗണ്ട് കാട്ടി ബോദ്ധ്യപ്പെടുത്തി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സ്കൂള്‍ സൈറ്റ് സന്ദര്‍ശിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ റഹ്മാനിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചും രംഗത്ത് വന്നു. റഹ്മാനിയുടെ കഥ അസോസിയേഷന് ഓഫ് മുസ്ളീം പ്രൊഫഷണല്‍സും ഏറ്റെടുത്തിരിക്കുകയാണ്. ഇവര്‍ ഇന്ത്യാ സക്കാത്ത് ഡോട്ട് കോമില് ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്.






