അംബേദ്കറിനും തിരുവള്ളുവര്‍ക്കും എതിരെ നടത്തിയ ജാതി പരാമര്‍ശത്തില്‍ നിരുപാധികം മാപ്പുപറഞ്ഞ് മുന്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ആര്‍ബിവിഎസ് മണിയന്. മാപ്പ് എഴുതി നല്‍കിയത് മദ്രാസ് ഹൈക്കോടതിയിലാണ്. അംബേദ്കര്‍ പട്ടികവിഭാഗക്കാരനാണെന്നും ഭരണഘടന എഴുതിയതില്‍ ഒരു പങ്കുമില്ലെന്നുമായിരുന്നു മണിയന്റെ പ്രസ്താവന.
ചെന്നൈയിലെ ടി നഗറില്‍ നടത്തിയ പ്രസംഗത്തിലാണ് ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറിനെയും തമിഴ് സന്യാസിയും തത്വചിന്തകനുമായ തിരുവള്ളുവറിനെയും കുറിച്ച് വിഎച്ച്പി തമിഴ്നാട് മുന്‍ വൈസ് പ്രസിഡന്റ് ആര്‍ബിവിഎസ് മണിയന് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. മണിയന്റെ പരാമര്‍ശം അംബേദ്കര്‍ പട്ടിക ജാതിക്കാരനാണെന്നും അദ്ദേഹത്തെ ഭരണഘടനശില്പി എന്ന് വിഷേപ്പിക്കുന്നവര്‍ക്ക് വട്ടാണെനുമായിരിന്നുമായിരുന്നു.
'ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്കര്‍ ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്കറിനെ കാണാന്‍ പാടുള്ളു. ഭരണഘടനയില്‍ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. അംബേദ്കര്‍ ഒരു പട്ടികജാതിക്കാരന് മാത്രമാണ്. ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണ്''- മണിയന് പറഞ്ഞു. ചെന്നൈയിലെ ത്യാഗരായ നഗറിലെ വസതിയില്‍ നിന്നും മണിയനെ കഴിഞ്ഞയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് വിടുതലൈ ചിരുതൈഗല്‍ കച്ചി പ്രവര്ത്തകന് സെല്‍വം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു.






