
കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷനെതിരെ വീണ്ടും അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനം. കാലാവധി കഴിഞ്ഞ തോട്ടാണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തെന്നും റദ്ദാക്കിയ ടെന്‍ഡറില്‍ വീണ്ടും ഇറക്കുമതി നടത്തിയെന്നുമുള്ള പരാതിയലാണ് അന്വേഷണം.
കഴിഞ്ഞ നവംബറില്‍ ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് റദ്ദാക്കിയ ടെന്‍ഡറില്‍ നിന്ന് ഡിസംബറില്‍ തോട്ടാണ്ടി വാങ്ങിയെന്നും ടെന്‍ഡറില്‍ 500 മെട്രിക് ടണ്ണാണ് ക്വോട്ട് ചെയ്തതെങ്കിലും 1000 മെട്രിക് ടണ്‍ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. ഇ ടെന്‍ഡര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ സത്യവിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നവംബറില്‍ 14.5 കോടി രൂപയുടെ ഇടപാടാണ് കശുവണ്ടി കോര്‍പ്പറേഷനില്‍ നടന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് സിഐ ജ്യോതികുമാറിനാണ് അന്വേഷ്ണ ചുമതല. ഇടതു സര്ക്കാന് അധികാരത്തില്‍ വന്നതിന് ശേഷം കോര്‍പ്പറേഷനില്‍ നടക്കുന്ന ആദ്യ വിജിലന്‍സ് പരിശോധന കൂടിയാണിത്.






