ഇന്ന് ചെറുപ്പം നിലനിര്‍ത്താനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇതിനായി സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മാത്രമല്ല ചികിത്സകളും ശസ്ത്രക്രിയകള്‍ വരെയും ആളുകള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ സ്വന്തം ശാരീരിക പ്രായം കുറയ്ക്കുന്നതിനായുള്ള ചികിത്സകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി ഓരോ വര്‍ഷവും കോടികള്‍ മുടക്കുന്ന സാങ്കേതിക സംരംഭകനാണ് ബ്രയാന്‍ ജോണ്സണ്. ബയോടെക് സിഇഒ ആയ ബ്രയാന്‍ ജോണ്സണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി തന്റെ ശാരീരിക പ്രായത്തെ 46 -ല്‍ നിന്നും 18 -ലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.
ഏകദേശം 16 കോടിയിലധികം തുകയാണ് പ്രോജക്ട് ബ്ലൂ പ്രിന്റ് എന്ന പേരിട്ടിരിക്കുന്ന ഈ പരീക്ഷണത്തിനായി അദ്ദേഹം ചെലവഴിക്കുന്നത്. പ്രായം കുറയ്ക്കാനുള്ള അദ്ദേഹത്തിന്റെ ഈ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ ഇതിനോടകം തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹവുമായി ബന്ധപ്പെട്ട ഏറെ കൗതുകകരമായ മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഏതാണ്ട് പൂര്‍ണ്ണമായും ശൂന്യമായ ഒരു കിടപ്പുമുറിയില്‍ ആണത്രേ ഇദ്ദേഹം രാത്രിയില്‍ കിടന്നുറങ്ങുന്നത്.
ഇതില്‍ നിന്നെല്ലാം ഏറെ അമ്പരപ്പിക്കുന്നത് ആകെ 3 വസ്തുക്കള്‍ മാത്രമാണ് ഈ കോടീശ്വരന്റെ കിടപ്പുമുറിയില്‍ ഉള്ളത്. കിടക്കാനായി ഒരു കിടക്ക, മുഖത്തെ ചുളിവുകള്‍ കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ലേസര്‍ ഫേസ് ഷീല്‍ഡ്, രാത്രികാല ഉദ്ധാരണം അളക്കാന്‍ ജനനേന്ദ്രിയത്തില്‍ ഘടിപ്പിക്കാനുള്ള ഉപകരണം എന്നിവയാണ് ആ മൂന്നു വസ്തുക്കള്‍. തന്റെ കിടപ്പുമുറി താന്‍ ഉറങ്ങുന്നതിനു മാത്രമായാണ് ഉപയോഗിക്കുന്നതെന്നും വായനയോ ടിവി കാണല്ലോ പോലുള്ള ഏതെങ്കിലും തരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനോ ജോലികള്‍ ചെയ്യുന്നതിനോ ഉപയോഗിക്കാറില്ലെന്നും ഇദ്ദേഹം പറയുന്നു.
എല്ലാ ദിവസവും രാത്രി 8. 30 ന് ഉറങ്ങാന്‍ കിടക്കുമെന്നും പുലര്‍ച്ചെ ആറുമണിക്ക് മുന്‍പായി ഉണരും എന്നുമാണ് ഇദ്ദേഹം പറയുന്നത്. കിടക്കാന്‍ പോകുന്നതിനു മുന്‍പായി മകനോടൊപ്പം അല്പസമയം പുറത്ത് ചിലവഴിക്കുന്നതും തന്റെ പതിവാണെന്നും ഇദ്ദേഹം പറയുന്നു.ഇതോടൊപ്പം ദിവസേന 100 -ലധികം ഗുളികകള്‍ കഴിക്കുക, തലയോട്ടിയില്‍ ചുവന്ന വെളിച്ചം കിട്ടുന്നതിനായി ഒരു തൊപ്പി ധരിക്കുക, കര്‍ശനമായ ഭക്ഷണക്രമം, തീവ്രമായ വ്യായാമം, രക്തപരിശോധന, അള്‍ട്രാസൗണ്ട്, എംആര്‍ഐ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ശരീരത്തിന്റെ പ്രായം അളക്കുക തുടങ്ങിയവയൊക്കെയാണ് ഇദ്ദേഹം തന്റെ ദിനചര്യയുടെ ഭാഗമാക്കിയിരിക്കുന്ന മറ്റു കാര്യങ്ങള്‍. ഏതായാലും വാര്‍ത്തയറിഞ്ഞ് പലരും അമ്പരന്നിരിക്കുകയാണ്.

Comments