
രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 353 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത .തകര്‍ത്തടിച്ച ഓസീസ് മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷെയ്ന് എന്നിവരുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളിലൂടെ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352റണ്‍സെടുത്തു. ഓസീസ് മുന്‍നിര ബാറ്റര്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുന്ന കാഴ്ചയായിരുന്നു രാജ്കോട്ടില്‍ കാണികള്‍ കണ്ടത്.
34 പന്തില്‍ 56 റണ്‍സടിച്ച വാര്‍ണറെ മടക്കിയ പ്രസിദ്ധ് കൃഷ്ണയാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. വാര്‍ണര്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തും മോശമാക്കിയില്ല. ഇരുവരും വാര്‍ണര്‍ പാത പിന്തുടര്‍ന്ന തോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ത്തു.
27ാം ഓവറില്‍ 200 കടന്ന ഓസീസ് 400 കടക്കുമെന്ന് കരുതിയിരിക്കെ സെഞ്ചുറിയിലേക്ക് കുതിച്ച മാര്‍ഷിനെ മടക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് ആശ്വാസത്തിന് വക നല്കി. പിന്നാലെ അലക്സ് ക്യാരിയെ(11)യും ഗ്ലെന്‍ മാക്സവെല്ലിനെയും(5) ബുമ്ര വീഴ്ത്തിയതോടെ 400 കടക്കാമെന്ന ഓസീസ് പ്രതീക്ഷ മങ്ങി.
വാര്‍ണര്‍ ( 34പന്തില്‍ 56 ) , മിച്ചല്‍ മാര്‍ഷ് ( 84 പന്തില്‍ 96 ) , സ്റ്റീവ് സ്മിത്ത് ( 61 പന്തില്‍ 74 ) , മാര്‍നസ് ലാബുഷെയ്ന്(58 പന്തില്‍ 72) ബാറ്റിംഗില്‍ തിളങ്ങി. 22 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഒരു റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും പുറത്താവാതെ നിന്നു.
ഇന്ത്യക്കായി ബുമ്ര 10 ഓവറില്‍ 81 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 6 ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ആദ്യ അഞ്ചോവറില്‍ ബുമ്ര 51 റണ്‍സ് വഴങ്ങിയപ്പോള്‍ അവസാന അഞ്ചോേവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ നേരത്തെ മൂന്ന് മത്സര പരമ്പരയില്‍ 2-0ന്റെ ലീഡെടുത്തിരുന്നു.
ഇന്ത്യ: രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ
ഓസ്ട്രേലിയ: മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷാഗ്നെ, അലക്സ് കാരി, ഗ്ലെൻ മാക്സ്വെൽ, കാമറൂൺ ഗ്രീൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, തൻവീർ സംഘ, ജോഷ് ഹേസിൽവുഡ്






