സിംഹങ്ങളെ സംബന്ധിക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഒരു പ്രത്യേക ഫാന്‍ ബേസ് ഉണ്ടാകും. ഒറ്റയ്ക്കെത്തുന്ന സിംഹങ്ങള്‍ ധീരതയുടെയും ആത്മധൈര്യത്തിന്റെയും പ്രതീകമായിട്ടാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ ഇതാ ഏകാന്തനായി നില്ക്കുന്ന ഒരു സിംഹത്തിന്റെ അതിമനോഹരമായ കാഴ്ചയാണ് നെറ്റീസണ്‍സിനെ അമ്പരപ്പിച്ചിരിക്കുന്നത്. മുട്ടോളം കടല്‍ വെള്ളത്തില്‍ തീരത്തോട് ചേര്‍ന്ന് ഏകാന്തനായി നില്ക്കുന്ന സിംഹത്തെയാണ് ചിത്രത്തില്‍ കാണുന്നത്.
'ഭദ്രാവ പൂനം പട്രോളിംഗിനിടെ ദര്യ കാന്ത പ്രദേശത്ത് ഒരു സിംഹത്തെ കണ്ടെത്തി'' എന്ന കുറിപ്പോടെ ഗുജറാത്തിലെ ജുനഗഡ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ ട്വിറ്റര്‍ (X) സാമൂഹിക അക്കൗണ്ടിലൂടെ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. എന്ന്, എപ്പോളാണ് ഈ കാഴ്ചയെന്ന് കുറിപ്പിനോടൊപ്പം വ്യക്തമാക്കിയില്ല. ചിത്രം പര്‍വീണ്‍ കസ്വാന് ഐഎഫ്എസ് പങ്കുവച്ചതിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ വൈറലായി. ചിത്രം പങ്കുവച്ച് കൊണ്ട് പര്‍വീണ്‍ കസ്വാന് ഇങ്ങനെ എഴുതി.ഗുജറാത്ത് തീരത്ത് അറബിക്കടലിന്റെ വേലിയേറ്റം ആസ്വദിക്കുന്ന ഒരു സിംഹരാജാവിനെ പിടിച്ചെടുത്തു. കടപ്പാട്: സിസിഎഫ്, ജുനാഗഡ്.' ഒപ്പം അദ്ദേഹം കൂടുതല്‍ താത്പര്യമുള്ളവര്‍ക്ക് വായിക്കാനായി ഏഷ്യാറ്റിക് ലയണ്‍സ് എന്ന ലേഖനവും പങ്കുവച്ചു.
''താല്‍പ്പര്യമുള്ള ആളുകള്‍ക്ക് ഏഷ്യാറ്റിക് സിംഹങ്ങളെക്കുറിച്ചുള്ള ഈ പ്രബന്ധം വായിക്കാം. 'സമുദ്രതീരത്ത് താമസിക്കുന്നത്: ഏഷ്യാറ്റിക് സിംഹങ്ങളുടെ ശ്രേണിയും ആവാസ വിതരണവും'. മോഹന്‍ റാമിന്റെയും മറ്റുള്ളവരുടെയും എഴുത്തുകള്‍. 'പ്രകൃതി' മാസികയില്‍ പ്രസിദ്ധീകരിച്ചത്.' ഗുജറാത്തിന്റെ തെക്കന്‍ തീരത്തോട് ചേര്‍ന്നുള്ള ഗിര്‍ ദേശീയോദ്യാനത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഏഷ്യന്‍ സിംഹങ്ങള്‍ ഇപ്പോള്‍ ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ കൂടുതലായി കാണപ്പെടുന്നതായി പഠനം പറയുന്നു. 'സിംഹങ്ങള്‍ വിശാലമായ ആവാസ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നവയാണെന്നും സിംഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉപഗ്രഹ ആവാസ വ്യവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തീരദേശ ആവാസ വ്യവസ്ഥകളാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ചിത്രം വൈറലായതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് കുറിപ്പെഴുതാനെത്തിയത്. ''അതിശയകരമാണ്! നാര്‍നിയയിലെ പ്രകൃതിയുടെ മാന്ത്രികത. ഗുജറാത്ത് തീരത്ത് സിംഹരാജന്റെ കടല്‍ത്തീരത്തെ ശാന്തത. ഈ സൗന്ദര്യത്തിന് ജുനാഗഡിലെ സിസിഎഫിന് നന്ദി!'' ഒരു കാഴ്ചക്കാരനെഴുതി.

Comments