അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ' പ്രേമം' എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് അനുപമ പരമേശ്വരന്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ഇന്ന് തിളങ്ങുന്ന അനുപമയ്ക്ക് നിറയെ ആരാധകരാണുളളത്.
അനുപമയും തെലുങ്ക് താരം രാം പൊത്തിനേനിയും വിവാഹിതരാവുന്നുവെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചില തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് നടിയുടെ അമ്മ സുനിത എത്തിയിരിക്കുകയാണ്. ഒരു ടെലിവിഷന്‍ ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും അങ്ങനെയൊരു സംഭവമില്ലെന്നുമാണ് അമ്മ പറയുന്നത്.
രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ രാം പോത്തിനേനിക്കൊപ്പം അനുപമ അഭിനയിച്ചിട്ടുണ്ട്. 'വന്നതി ഒകടേ സിന്ദഗി', 'ഹലോ ഗുരു പ്രേമ കോസമേ' എന്നീ ചിത്രങ്ങളിലാണ് രാമിനൊപ്പം അനുപമ എത്തിയത്. ഹലോ ഗുരു പ്രേമ കോസമേ എന്ന സിനിമയില്‍ രാമിന്റെ നായികയായതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
അതേസമയം, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളാണ് അനുപമയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. 'ടില്ലു സ്ക്വയര്‍', 'ഈഗിള്‍' എന്നീ തെലുങ്ക് ചിത്രങ്ങളും, 'സൈറന്‍' എന്ന തമിഴ് സിനിമയും, 'ജെഎസ്കെ ട്രൂത്ത് ഷാല്‍ ഓള്‍വേയ്സ് പ്രീവെയ്ല്' എന്ന മലയാള ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.

Comments