
റിലീസ് ദിവസം മുതല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമൂട്ടി ചിത്രം ' കണ്ണൂര്‍ സ്ക്വാഡ്'. തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തെ കുറിച്ച് നടനും എഴുത്തുകാരനും സംവിധായകനും ആയ ബെന്‍സി മാത്യൂസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
കണ്ണൂര്‍ സ്ക്വാഡ് കത്തിക്കയറുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഒന്നു കൂടെ കാണാന്‍ തനിക്ക് പോലും ടിക്കറ്റ് കിട്ടുന്നില്ലെന്നും ബെന്‍സി പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂര്‍ സ്ക്വാഡില്‍ മേലുദ്യോഗസ്ഥനായി ബെന്‍സി അഭിനയിച്ചിരുന്നു.
'പടത്തിന്റെ ആദ്യ ഷോ കാണാന്‍ ഞങ്ങള്‍ എല്ലാവരും പോയിരുന്നു. പക്ഷേ പല സ്ക്രീനുകളിലാണ് കണ്ടത്. റോബി ഉണ്ടായിരുന്നില്ല. മമ്മൂട്ടിയുടെ ഇന്‍ട്രോ സീനൊക്കെ കണ്ടപ്പോള്‍ രോമാഞ്ചം വന്നുപോയി. ഒരു സൂപ്പര്‍ ഹീറോയിക് ഇന്‍ട്രോ പോലുമല്ല അത്. എന്നിട്ട് പോലും വലിയ ആരവമാണ് തിയേറ്ററില്‍ കേട്ടത്. ആ അഞ്ച് മിനിറ്റില്‍ കിട്ടിയ കയ്യടികള്‍ പിന്നീട് അങ്ങോട്ടും തുടര്‍ന്നു.
സിനിമ ഇങ്ങനെ കത്തിക്കയറുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. ഷോ കണ്ടിറങ്ങിയപ്പോള്‍ മോശമില്ലാത്തൊരു നല്ല പടം എന്ന് തോന്നി. അത് നമുക്ക് തോന്നിയതായിരുന്നു. അതേ എക്സ്പീരിയന്‍സ് ആയിരുന്നു പ്രേക്ഷകര്‍ക്കും കിട്ടിയതെന്ന് തിയേറ്ററിന് പുറത്തിറങ്ങിയപ്പോഴാണ് മനസിലായത്. അവരുടെ മുഖത്ത് അത് കാണാന്‍ സാധിച്ചു. ഒന്നൂടെ ഒന്ന് കാണണം എന്ന് വിചാരിച്ചിട്ട് എനിക്കൊരു ടിക്കറ്റ് പോലും കിട്ടുന്നില്ല. സിനിമയുടെ എല്ലാ ക്രെഡിറ്റും റോബിയ്ക്ക് അവകാശപ്പെട്ടതാണ്. പിന്നെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും മമ്മൂക്കയ്ക്കും', എന്നാണ് ബെന്‍സി പറഞ്ഞത്. പണ്ടു മുതലെ താനൊരു മമ്മൂട്ടി ഫാന്‍ ആണെന്നും ബെന്‍സി കൂട്ടിച്ചേര്‍ത്തു.






