ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സോംദേവ് ദേവ്വര്മ്മാര് പ്രൊഫഷ്ണല്‍ ടെന്നീസില്‍ നിന്നും വിരമിച്ചു. വിരമിക്കുന്ന കാര്യം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം അറിയിച്ചത്. ടെന്നീസില്‍ നിന്നും വിരമിക്കുന്നുവെന്ന പുതിയ തീരുമാനത്തോടെ പുതുവര്‍ഷം തുടങ്ങുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതുവരെ എല്ലാവരും തന്ന സ്നേഹത്തിനും പരിഗണനയ്ക്കും നന്ദിയുണ്ടെന്നും സോംദേവ് ട്വിറ്ററില്‍ കുറിച്ചു.
ഏറെ നാളായി പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ചെന്നൈ ഓപ്പണില്‍ മത്സരിക്കുന്നില്ലെന്ന കാര്യം സോംദേവ് വ്യക്തമാക്കിയിരുന്നു. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ആസാമില്‍ ജനിച്ച സോംദേവ് 2008 ലാണ് പ്രഫഷ്ണല് ടെന്നീസ് രംഗത്തേക്ക് കടന്നു വരുന്നത്. ലോക റാങ്കിങ്ങില്‍ 62 വരെയെത്തിയിരുന്ന സോംദേവ് ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും നേടിയിരുന്നു. 2009 ല്‍ ചെന്നൈ ഓപ്പണിന്റെയും 2011 ല്‍ ആഫ്രിക്കന്‍ ഓപ്പണിന്റെ ഫൈനലിലും സോംദേവ് വര്മന് പ്രവേശിച്ചിരുന്നു. 2008 മുതല്‍ ഡേവിഡ് കപ്പില്‍ ഇന്ത്യക്കായി കളിക്കുന്ന സോംദേവ് പതിനാല് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അടുത്ത ഡേവിഡ് കപ്പില്‍ ഇന്ത്യന്‍ ടീമിന്റ പരിശീലകനായും താരത്തെ പരിഗണിച്ചിരുന്നു.

Comments