
ഒരാള്‍ ജനിക്കുമ്പോള്‍, ഗ്രഹനിലയില്‍ മൂന്നോ, നാലോ ഗ്രഹങ്ങള്‍ അനുകൂലവും ബാക്കി പ്രതികൂലവുമായിരിക്കും. അനുകൂലഫലം നല്‍കേണ്ട ഗ്രഹങ്ങള്‍ക്ക് ചിലപ്പോള്‍ മൗഢ്യം സംഭവിച്ചെന്നുമിരിക്കാം. ഈ ദോഷാവസ്ഥയില്നിന്ന് രത്നധാരണത്തിലൂടെ ദോഷശമനം ഉണ്ടാവുമെന്നാണ് അനുഭവം വ്യക്തമാക്കുന്നത്.
രത്നനിര്ണയം
ജനിച്ച നക്ഷത്രം, ജനനത്തീയതി, രാശി, സംഖ്യാശാസ്ത്രം, ഹസ്തരേഖ ഇവയെ അടിസ്ഥാനമാക്കി രത്നനിര്ണയം നടത്തുന്നവരുണ്ട്. അങ്ങനെ ധരിച്ചിട്ടുള്ള ധാരാളം വ്യക്തികള്‍ക്ക് ദോഷാനുഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ജാതകം വിശകലനം ചെയ്ത് രത്നം ധരിക്കുന്നതാണ് ഉത്തമം.
ജ്യോതിഷത്തില്‍ പരിഹാരത്തിന്റെ ഭാഗമായാണ് രത്നധാരണം. വിധിപ്രകാരം ചെയ്താല്‍ തീര്‍ച്ചയായും ഗുണം സിദ്ധിക്കും.
ചിലര്‍ രത്നനിര്ദ്ദേശത്തിന് പൊതുവായ ചാര്‍ട്ട് ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെയുള്ള രത്നനിര്‍ദേശം പത്തുശതമാനം പേര്‍ക്ക് ജാതകവശാല്‍ അനുയോജ്യമാണ്. ദോഷം ചെയ്യില്ല. ബാക്കി 90 ശതമാനം പേര്‍ക്ക് ദോഷം അനുഭവപ്പെടുന്നതായും കാണുന്നു.
പരിഹാരം
പലരും ഒന്നില്‍ക്കൂടുതല്‍ ആളുകളുടെ നിര്‍ദേശമനുസരിച്ച് നാലും അഞ്ചും രത്നങ്ങള്‍ ധരിച്ച് ദോഷം അനുഭവിച്ചവരാണ്. അവരുടെ ജാതകം വിശകലനം ചെയ്ത് ദോഷങ്ങളും കാരണങ്ങളും വിശദമായി മനസിലാക്കിയശേഷം വേണം ഏറ്റവും ഫലപ്രദമായ രത്നം നിര്‍ദ്ദേശിക്കാന്‍. അപ്പോഴും മുമ്പുണ്ടായ അനുഭവം അവര്‍ക്ക് ഭയമുളവാക്കാറുണ്ട്.

പുതിയ കണ്ടെത്തലുകള്‍
ജാതകവിശകലനം ചെയ്തുള്ള രത്നനിര്ദേശത്തില് ലഗ്നം, ഒന്‍പത്, അഞ്ച് ഭാവങ്ങള്‍ക്കാണ് പലരും മുന്‍തൂക്കം കൊടുക്കുക. വ്യക്തിപരമായ പ്രശ്നത്തെ അടിസ്ഥാനമാക്കിയാണ് രത്നം നിര്‍ദ്ദേശിക്കേണ്ടത്.
നവരത്നമോതിരം എല്ലാവര്ക്കും അനുയോജ്യമല്ല. ഇത് ധരിച്ച ധാരാളം പേര് ദോഷം സംഭവിച്ച് മോതിരം നല്‍കിയവരുടെ പക്കല്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്.
പത്തുശതമാനം ആളുകള്‍ക്ക്, പ്രത്യേകിച്ചും കാളസര്‍പ്പയോഗ ജാതകന് നവരത്നമോതിരം ധരിക്കാം. അനുയോജ്യമല്ലാത്തവര്‍ ധരിച്ചാല്‍ ധനനഷ്ടം, അപകടം, ദാമ്പത്യദോഷം തുടങ്ങിയ ഫലങ്ങള്‍ ഉളവാകും.







Comments