
ഇനി വജ്രങ്ങളുടേയും രത്നങ്ങളുടേയും കാലം. നവരത്നങ്ങള്‍ ഐശ്വര്യദായകങ്ങളായ ആഭരണങ്ങളായി മാറുന്നു. നവരത്നങ്ങളില്‍ മുത്തു പവിഴവും സ്ത്രീകള്‍ക്ക് ഏറെ പ്രിയങ്കരങ്ങളാണ്.
ചന്ദ്രന്റെ രത്നമാണ് മുത്ത് അഥവാ പേള്‍. മുത്ത് ധരിക്കുന്നത് സ്ത്രീകളുടെ ശരീരശോഭ വര്‍ധിപ്പിക്കുന്നു. രാജയോഗങ്ങള്‍ പൂര്‍ണ്ണമാവാന്‍ മുത്ത് ധരിക്കുന്നത് ആവശ്യമാണെന്ന് ജ്യോതിശാസ്ത്രം പറയുന്നു. ജാതകവിശകലനം ചെയ്ത് മുത്ത് ധരിച്ചാല്‍ കൂടുതല്‍ പ്രയോജനകരമാണ്.
സ്ത്രീകള്‍ ഇടതുമോതിരവിരലിലാണ് മുത്ത് ധരിക്കേണ്ടത്. നാല് കാരറ്റിന് മുകളിലുള്ള മുത്ത് വെള്ളി കെട്ടിവേണം ധരിക്കാന്‍.
മുത്ത് ആഭരണം മാത്രമല്ല; അത് രോഗശമനം നല്കുന്ന അത്ഭുതാഭരണമാണെന്ന് ജ്യോതിശാസ്ത്രം പറയുന്നു. മാനസികരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, ആകാംക്ഷ, മനഃക്ലേശം എന്നിവയ്ക്ക് മുത്ത് ധരിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. മുത്തോ ഉപരത്നമായ ചന്ദ്രകാന്തമോ ധരിച്ചാല്‍ അലര്‍ജിക്ക് ആശ്വാസം ലഭിക്കും.
ചൊവ്വാഗ്രഹത്തിന്റെ അഥവാ കുചന്റെ രക്നമാണ്. ചുവന്ന പവിഴം മൂന്നുകാരറ്റില് കൂടുതല്‍ തൂക്കമുള്ള ചുവന്നപവിഴം സ്വര്‍ണ്ണം കെട്ടി ഇടതുമോതിരവിരലില് ധരിക്കുന്നത് സ്ത്രീകള്‍ക്ക് ഉത്തമമാണ്. ചൊവ്വാദോഷമുള്ള സ്ത്രീകള്‍ ചുവന്നപവിഴം ധരിക്കുന്നത് തന്നായിരിക്കും. ചുവന്നപവിഴം ധരിക്കുന്നത് ശരീരബലം, ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കും. ആര്‍ത്തവത്തകരാറുകള്‍, വിളര്‍ച്ച, രക്തസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് ചുവന്നപവിഴം ധരിക്കുന്നതിലൂടെ ആശ്വാസം ലഭിക്കുമെന്ന് ജ്യോതിഷം പറയുന്നു.
അനുയോജ്യമെങ്കില്‍ 'മുത്തും പവിഴവും' ഒരുമിച്ച് ധരിക്കുന്നത് വളരെ പ്രയോജനപ്രദമായിരിക്കും.
പി.എസ്. മനോജ്കുമാര്‍






