രത്നങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ പൊതുവേ അവ ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്നത് ആയിട്ടാണ് എല്ലാവരും കരുതുക. മുത്ത്, പവിഴം, അമ്പര്‍ എന്നീ രത്നങ്ങള്‍ ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്നതല്ല.
മുത്തുച്ചിപ്പിയില്‍ നിന്നാണ് പലതരം മുത്തുകള്‍ ലഭിക്കുന്നത്. ശുദ്ധ ജലത്തിലും കടല്‍ വെള്ളത്തില്‍ ഉള്ള ചിപ്പിയില്‍ നിന്നും മുത്തുകള്‍ ലഭിക്കുന്നു. പവിഴപ്പുറ്റുകളില്നിന്നാണ് പവിഴം ലഭിക്കുന്നത്. വെളുത്ത പവിഴവും ചുവന്ന പവിഴവും ഇങ്ങനെ തന്നെയാണ കടലില്‍ ഉണ്ടാവുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് മരങ്ങളുടെ കറ ഖനീഭവിച്ചുണ്ടായതാണ് 'അംബര്‍' എന്ന രത്നം. ഈ രത്നം രൂപം പ്രാപിക്കുന്നതിന് മുമ്പ് അതില്‍ ചിലപ്പോള്‍ ഈച്ചകളും മറ്റും പെട്ടുപോകാറുണ്ട്. ഇത്തരം അംബറുകള്ക്ക് വലിയ വിലയാണുള്ളത്.
ഭഗവാന് ശ്രീകൃഷ്ണന് ആണ് ആദ്യമായി മുത്ത് കണ്ടെത്തിയതെന്നാണ് ഭാരതീയ വിശ്വാസം. മുത്തുച്ചിപ്പി വളര്‍ത്തി അതില്‍ കൃത്രിമമായി മുത്ത് ഉല്പാദിപ്പിക്കുകയും ചെയ്യാം. ജപ്പാന് ആയിരുന്നു ഏറ്റവും വലിയ മുത്ത് ഉത്പാദിപ്പിക്കുന്ന രാജ്യം. എന്നാല്‍ ഇപ്പോഴത് ചൈനയാണ്. മുത്തും പവിഴവും നവരത്നങ്ങളില്‍ ഉള്‍പ്പെടുന്നതാണ്.
ഡോ. പി.ബി. രാജേഷ്






