
2017 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാകുന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഇരുവരും 2021ല്‍ വിവാഹമോചിതരായി.
സിനിമയില്‍ നിന്നും വലിയ ഒരു ഇടവേളയെടുത്തു ചികിത്സയുടെ ഭാഗമായി സാമന്ത ഇപ്പോള്‍ വിദേശത്താണ്. അതിനിടെ ചൈതന്യ മറ്റൊരു പ്രണയം കണ്ടെത്തി എന്ന നിലയില്‍ നിരവധി റിപോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. നടി ശോഭിത ധൂലിപാലയുടെ പേരാണ് ചൈതന്യയുമായി ചേര്‍ത്ത് വച്ചത്. അതിനെക്കുറിച്ച് പ്രതികരണവും ഉണ്ടായി. ഇപ്പോഴിതാ സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കാന്‍ തുടങ്ങുന്നു എന്ന തരത്തിലുളള സൂചനകളാണ് വരുന്നത്. അതിരു കാരണം നാഗചൈതന്യയുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ്.
'ഹാഷ്' എന്ന വളര്‍ത്തുനായക്കൊപ്പം സമയം ചിലവിടുന്ന ചിത്രമാണ് നടന് പങ്കിട്ടത്്. നാഗചൈതന്യയും സാമന്തയും ഓമനിച്ചു വളര്‍ത്തി തുടങ്ങിയ വളര്‍ത്തുനായാണ് ഹാഷ്. പിരിഞ്ഞതില്‍ പിന്നെ സമാന്തയുടെ കൂടെയാണ് ഹാഷ്. ഏറ്റവും പുതിയ പോസ്റ്റില്‍ ഹാഷ് ഉള്ളത് നാഗ ചൈതന്യക്കൊപ്പമാണ്. ഇതുകൊണ്ടാണ് അവര്‍ ഒന്നിച്ചു എന്ന തരത്തില്‍ വീണ്ടും ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഒരുപക്ഷെ സമാന്ത വിദേശത്തേക്ക് പോയ വേളയില്‍ ഹാഷിനെ ചൈതന്യയുടെ പക്കല്‍ ഏല്‍പ്പിച്ചു പോയതാകും. കാറിനുള്ളില്‍ നാഗ ചൈതന്യയുടെ മടിയില്‍ ഇരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്ന ഹാഷ് ആണ് ചിത്രത്തില്‍. എന്തായാലും ഹാഷ് ഇപ്പോള്‍ നാഗ ചൈതന്യക്കൊപ്പമാണ.
2021-ല്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സമാന്തയും നാഗ ചൈതന്യയും സംയുക്ത പ്രസ്താവന പങ്കിട്ടു. കഴിഞ്ഞ വര്‍ഷം വിവാഹമോചനം ഉണ്ടായി.ഇപ്പോള്‍ ഒരു വര്‍ഷമായി അവര്‍ നിയമപരമായി പിരിഞ്ഞുകഴിഞ്ഞു. തങ്ങളുടെ വേര്‍പിരിയലിന് പിന്നിലെ കാരണം ഇരുവരും പുറത്തുവിട്ടിട്ടില്ല.






