
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഹോട്ട് പെര്‍ഫോമന്‍സ് കാറായ 530i സെഡാന് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. എന്നാല്‍ പുത്തന്‍ വാഹനം വാങ്ങുന്നതിനു പകരം യൂസ്ഡ് കാറാണ് ഷാന്‍ വാങ്ങിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ യൂസ്ഡ് ലക്ഷ്വറി കാര്‍ ഡീലറായ മോട്ടോര്‍വാഗണിന്റെ കോഴിക്കോട് ഷോറൂമില്‍ നിന്നാണ് ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ തന്റെ പ്രിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
65.40 ലക്ഷം മുതല്‍ 68.90 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്യു 530i സെഡാന് ഇന്ത്യയില്‍ 530i പെട്രോള്‍, 520d ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വിപണിയില്‍ എത്തുന്നത്. ഇതില്‍ ഏത് മോഡലാണ് ഷാന്‍ റഹ്മാന് ഗരാജില്‍ എത്തിച്ചിരിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ല. ലക്ഷ്വറി കാറിന്റെ കാര്‍ബന്‍ ബ്ലാക്ക് മെറ്റാലിക് കളര്‍ ഓപ്ഷനില്‍ ഒരുങ്ങിയ പതിപ്പാണ് ഷാനിന്റെ യാത്രകള്‍ക്കായി ഇനി കൂട്ടിനുണ്ടാവുക. മകനുമൊത്ത് ബിഎംഡബ്ല്യു 530i ലക്ഷ്വറി കാര്‍ വാങ്ങാനെത്തുന്നതും ഡെലിവറി ഏറ്റെടുക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും മോട്ടോര്‍വാഗണ്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു ലേസര്‍ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 464-വാട്ട് ഹര്മന് കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, പാര്‍ക്ക് അസിസ്റ്റ്, അഡാപ്റ്റീവ് സസ്പെന്ഷന് എന്നീ കിടിലന്‍ ആഡംബര ഫീച്ചറുകളാല്‍ ഈ ജര്‍മന്‍ കാര്‍ സമ്പന്നമാണ്. 248 bhp പവറില്‍ 350 Nm torque നല്കാന് ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു 530i പെട്രോള്‍ വേരിയന്റിന് തുടിപ്പേകുന്നത്. അതേസമയം 520d ഡീസല്‍ പതിപ്പുകള്‍ക്ക് 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ എഞ്ചിനാണ് ലഭിക്കുക. ഇത് 188 bhp കരുത്തില്‍ പരമാവധി 400 Nm torque വരെയാണ് ഉത്പാദിപ്പിക്കുക. പെട്രോള്‍ പതിപ്പിന് 6.1 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.






