
നമ്മളുടെ അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയുമൊക്കെ ജന്മദിനം നമ്മള് ആഘോഷിക്കാറുണ്ട് അവര്‍ക്ക് ആശംസകള്‍ നേരാറുമുണ്ട്. എന്നാല്‍ ഇവിടെയിതാ ഒരു കൂട്ടം യുവാക്കള്‍ ഒരു മൂര്‍ഖന്‍ പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ്. ഈ വീഡിയോ റെഡ്ഡിറ്റിലാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. നമ്മള് ഓമനിച്ച് വളര്‍ത്തുന്ന നായക്കുട്ടിയുടെയും പൂച്ചകുട്ടിയുടെയും പിറന്നാള്‍ ആഘോഷമാക്കി തീര്‍ക്കുന്ന വീഡിയോകള്‍ പല വട്ടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും. ഒരു പാമ്പിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ നമുക്ക് അത്ര പരിചിതമായിരിക്കില്ല.
ഏതായാലും ഇവിടെ അത് സംഭവിക്കുകയാണ്. ചുറ്റും കൂടി നിന്ന് യുവാക്കള്‍ പാമ്പിന് ഹാപ്പി ബര്‍ത്ത് ഡേ പറഞ്ഞു കൊണ്ട് കയ്യടിക്കുന്നതും കേള്‍ക്കാം. 'ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ, ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ, ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ നഗ്ഗു ഭാ' എന്നാണ് യുവാക്കള്‍ പാടുന്നത്.യുവാക്കളുടെ മുന്നിലായി പത്തി വിടര്‍ത്തി നില്ക്കുന്ന ഒരു മൂര്‍ഖനെയും വീഡിയോയില്‍ കാണാന്‍ കഴിയും. അതേ സമയം ഇതിലൊന്നും ഭയപ്പെടാതെ തൊട്ടടുത്ത് നിന്ന് സ്വന്തം സുഹൃത്തിനോ ബന്ധുവിനോ ഒക്കെ പിറന്നാള്‍ ആശംസിക്കുന്നത് പോലെയാണ് അവര്‍ പാമ്പിനും പിറന്നാള്‍ ആശംസിക്കുന്നത്. വളരെ സീരിയസായി തന്നെയാണ് അവര്‍ പാമ്പിന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് എന്ന തോന്നലാണ് വീഡിയോ കാണുന്നവരിലുണ്ടാവുക.
അതിലും രസകരമാണ് വീഡിയോ ഷെയര്‍ ചെയ്തയാള്‍ അതിന് നല്കിയ കാപ്ഷന്‍. 'സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതല്‍ കാലം ജീവിക്കുന്നതിന്റെ കാരണങ്ങള്‍' എന്നാണ് കാപ്ഷന്‍. എന്ത് തന്നെ ആയലും നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.വീഡിയോയ്ക്ക് താഴെ തസകരമായ കമന്റുകളുമായി നിരവധി ആളുകളെത്തി. കേക്ക് മുറിക്കാന്‍ മറന്നു പോവല്ലെയെന്നാണ് ഒരാള്‍ പറഞ്ഞത്.






