ട്രാപ്പ് ക്യാമറയിൽ കുടുങ്ങിയ പേർഷ്യൻ പുള്ളിപ്പുലികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. ഈ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ ആയ പർവീൺ കസ്വാൻ ആണ് എക്സിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ തുർക്ക്മെനിസ്ഥാനിൽ നിന്നുള്ള നരിൻ ടി റോസൻ എന്ന സംരക്ഷകൻ സ്ഥാപിച്ച ട്രാപ്പ് ക്യാമറയാണ് പകർത്തിയത്. പുള്ളിപ്പുലി ഉപജാതികളിൽ ഏറ്റവും വലുതായ പേർഷ്യൻ പുള്ളിപ്പുലികൾ നിലവിൽ വംശനാശഭീഷണി നേരിടുന്നവയാണ്. നിലവിൽ ആയിരത്തിൽ താഴെയാണ് പ്രായപൂർത്തിയായ പുള്ളിപ്പുലികളുടെ എണ്ണം.
ഒരു പാറക്കെട്ടിനുള്ളിൽ സ്ഥാപിച്ച ട്രാപ്പ് ക്യാമറയിലാണ് നാലംഗ പുള്ളിപ്പുലി കുടുംബം പതിഞ്ഞത്. ഇവര്‍ വിശ്രമിക്കുന്നതും പരസ്പരം സമയം ചെലവഴിക്കുന്നതുമായ അപൂർവ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. പുള്ളിപ്പുലിക്കുട്ടികളുടെ മനോഹരമായ ശബ്ദവും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
ട്രാപ്പ് ക്യാമറകൾക്ക് മൃഗസംരക്ഷണ പ്രവർത്തനങ്ങളില്‍ വലിയ പങ്കുണ്ട്. ഓരോ ഇനം ജീവികളെയും മികച്ച രീതിയിൽ മനസ്സിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഈ ക്യാമറകൾ സഹായിക്കുന്നു.

Comments